KeralaNattuvarthaLatest NewsNews

‘കൂടുതല്‍ ഡയലോഗ് ഒന്നും അടിക്കണ്ട, നിന്നെ പിന്നെ കണ്ടോളാം’: പോലീസിനെ ഭീഷണിപ്പെടുത്തിഎസ്‌എഫ്‌ഐ നേതാവ്

മന്ത്രി സജി ചെറിയാന്റെ മണ്ഡലത്തിലാണ് ഈ അതിക്രമം.

ചെങ്ങന്നൂര്‍ : കൊറോണ മാനദണ്ഡങ്ങളും മോട്ടോര്‍ വാഹന നിയമങ്ങളും ലംഘിച്ച്‌ ബൈക്കിലെത്തിയ എസ്‌എഫ്‌ഐ പ്രവര്‍ത്തകനെ തടഞ്ഞ പോലീസിനു നേരെ ഭീഷണി. എസ്‌എഫ്‌ഐ ചെങ്ങന്നൂര്‍ ഏരിയാ സെക്രട്ടറി ആസീഫ് യൂസഫാണ് പോലീസിനെതിരെ ഭീഷണി മുഴക്കിയത്. മന്ത്രി സജി ചെറിയാന്റെ മണ്ഡലത്തിലാണ് ഈ അതിക്രമം.

read also: രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും കൊറോണ വാക്സിന്‍ സൗജന്യമാക്കിയ നരേന്ദ്രമോദിക്ക് അഭിവാദ്യങ്ങള്‍: ഷെയിന്‍ നിഗം

ഹെല്‍മെറ്റ് ധരിക്കാതെ അമിത വേഗതയില്‍ എത്തിയ ആസിഫിനെയും കൂടെ ഒരാളെയും ട്രാഫിക് പോലീസ് ബെഥേല്‍ ജംഗ്ഷനില്‍ തടഞ്ഞു. ഈ സമയത്തായിരുന്നു യുവ നേതാവിന്റെ ഭീഷണി. സ്ഥലത്തുണ്ടായിരുന്ന പോലീസുകാരനു നേരെ കൈ ചൂണ്ടി ‘എസ്‌എഫ്‌ഐ ഏരിയാ സെക്രട്ടറിയെ തടയാനും വാഹന നമ്ബര്‍ എഴുതി എടുക്കാനും നീ ആരാണ്’ എന്നു ചോദിച്ചു കൊണ്ടായിരുന്നു ആക്രോശം. കൂടുതല്‍ ഡയലോഗ് ഒന്നും അടിക്കണ്ട. നിന്നെ പിന്നെ കണ്ടോളാം’ എന്ന ഭീഷണി മുഴക്കിയ ശേഷം ഇവര്‍ ബൈക്ക് എടുത്തുകൊണ്ട് പോകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button