KeralaLatest NewsNewsIndia

‘മരംമുറി തടയുന്ന ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും എന്ന സർക്കാർ ഉത്തരവിനു പിന്നിൽ ക്രിമിനൽ താൽപ്പര്യങ്ങൾ’: ഹരീഷ് വാസുദേവൻ

കേരളം അടുത്തിടെ കണ്ട ഏറ്റവും വലിയ മരംകൊള്ളയാണ് വയനാട്ടിലെ മുട്ടിൽ നടന്നതെന്ന് അഭിഭാഷകൻ ഹരീഷ് വാസുദേവൻ.

കൽപ്പറ്റ: കേരളം അടുത്തിടെ കണ്ട ഏറ്റവും വലിയ മരംകൊള്ളയാണ് വയനാട്ടിലെ മുട്ടിൽ നടന്നതെന്ന് അഭിഭാഷകൻ ഹരീഷ് വാസുദേവൻ. മരംമുറി തടയുന്ന ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും എന്ന സർക്കാർ ഉത്തരവ് റവന്യു വകുപ്പിൽ നിന്ന് ഇറക്കിയതിനു പിന്നിലെ ക്രിമിനൽ താൽപ്പര്യങ്ങൾ ഏജൻസികൾ അന്വേഷിക്കണമെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. തെളിവ് നശിപ്പിക്കപ്പെടും മുൻപ് ആഭ്യന്തരവകുപ്പിന്റെ ഉന്നതതല അന്വേഷണം ഇക്കാര്യത്തിൽ വേണമെന്നും ഹരീഷ് വാസുദേവൻ വ്യക്തമാക്കുന്നു.

ക​ൽ​പ​റ്റ മു​ട്ടി​ൽ സൗ​ത്ത് വി​ല്ലേ​ജി​ലെ റ​വ​ന്യൂ ഭൂ​മി​യിലാണ് കോ​ടി​ക​ളു​ടെ അ​ന​ധി​കൃ​ത മ​രം​മു​റി​ നടന്നത്. വി​ല്ലേ​ജി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി 15 കോ​ടി​യി​ല​ധി​കം വി​ല​മ​തി​ക്കു​ന്ന 250ല​ധി​കം ക്യൂ​ബി​ക് മീ​റ്റ​ർ മ​ര​മാ​ണ് മു​റി​ച്ച​ത്. 2020 ഒ​ക്ടോ​ബ​ർ 24ന് ​സ​ർ​ക്കാ​ർ ഇ​റ​ക്കി​യ ഉ​ത്ത​ര​വിന്റെ മ​റ​വി​ലാ​യി​രു​ന്നു മ​രം​കൊ​ള്ള. മ​രം​മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 43 കേ​സു​ക​ളാ​ണ് ര​ജി​സ്​​റ്റ​ർ ചെ​യ്ത​ത്. സംഭവത്തിൽ മാധ്യമപ്രവർത്തകരുടെയും വനംവകുപ്പ് മേലുദ്യോഗസ്ഥരുടെയും ഉൾപ്പെടെ റോളുകൾ പുറത്തു വരുന്നുണ്ട്. ഹരീഷ് വാസുദേവന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

Also Read:സംസ്ഥാനങ്ങൾക്ക് സൗജന്യ വാക്സിൻ നൽകാൻ കേന്ദ്ര സർക്കാർ മാറ്റിവച്ചത് കോടികളെന്ന് ധനകാര്യമന്ത്രാലയം

മുട്ടിൽ മരംകൊള്ള, കള്ളൻമാർ രക്ഷപ്പെടുമോ?
കേരളം അടുത്തിടെ കണ്ട ഏറ്റവും വലിയ മരംകൊള്ളയാണ് വയനാട്ടിലെ മുട്ടിൽ നടന്നത്. ഗൂഗിൾ ചെയ്താൽ വാർത്തകൾ നിങ്ങൾക്ക് വായിക്കാം. ഇത് അബദ്ധം പറ്റിയതല്ല. മരംമുറി തടയുന്ന ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും എന്ന സർക്കാർ ഉത്തരവ് റവന്യു വകുപ്പിൽ നിന്ന് ഇറക്കിയതിനു പിന്നിലെ ക്രിമിനൽ താൽപ്പര്യങ്ങൾ ഏജൻസികൾ അന്വേഷിക്കേണ്ടേ??
വയനാട്ടിലെ 15 കോടിയുടെ മരംകൊള്ളയിൽ റവന്യു സെക്രട്ടറി ജയതിലക് IAS രക്ഷപ്പെടും. ജയതിലക് ഇറക്കിയ ഉത്തരവ് കൊള്ളക്കാരേ സഹായിക്കാൻ ഉള്ളതായിരുന്നു എന്നത് വ്യക്തമായിരുന്നു. കർഷകർക്ക് വേണ്ടി അല്ലേയല്ല. ആ ഉത്തരവ് കൊണ്ടുവന്നത് തന്നെ ആ മരംകൊള്ളക്കാരുടെയും ജയതിലകിന്റെയും ഗൂഢാലോചനയുടെ ഫലമാണോ എന്നു ഇവർ തമ്മിലുള്ള ഫോൺ കോൾ വിവരങ്ങൾ ഉൾപ്പെടെ വിജിലൻസ് – ഇന്റലിജൻസ് അന്വേഷിക്കണം എന്നു സർക്കാരിനോട് ആവശ്യപ്പെടും.

ഒരു പാവം റേഞ്ച് ഓഫീസറെ ഇവർ കൊലയ്ക്ക് കൊടുത്തു. കീഴുദ്യോഗസ്ഥരെ ബലിയാടാക്കി ശിക്ഷിച്ച് ഈ കൊള്ളയും അവസാനിച്ചേക്കും. വൻ സ്രാവുകളേ രക്ഷിക്കാൻ IAS കാർ ഇപ്പോൾതന്നെ ഗൂഢാലോചന തുടങ്ങിക്കാണും. പതിവ് ക്ലാസ് താല്പര്യം. തഹസിൽദാറും മറ്റും പെടും…. മാധ്യമപ്രവർത്തകരുടെയും വനംവകുപ്പ് മേലുദ്യോഗസ്ഥരുടെയും ഉൾപ്പെടെ റോളുകൾ പുറത്തു വരുന്നുണ്ട്. തെളിവ് നശിപ്പിക്കപ്പെടും മുൻപ് ആഭ്യന്തരവകുപ്പിന്റെ ഉന്നതതല അന്വേഷണം ഇക്കാര്യത്തിൽ വേണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button