COVID 19Latest NewsNewsInternational

നഖത്തിലെ നിറ വ്യത്യാസവും കോവിഡിന്റെ ലക്ഷണം : പുതിയ പഠന റിപ്പോർട്ട് പുറത്ത്

ലണ്ടന്‍ : കോവിഡിന്റെ പുതിയ ലക്ഷണങ്ങളുടെ കണ്ടെത്തലുമായി പുതിയ പഠന റിപ്പോർട്ട് പുറത്ത്.  ബ്രിട്ടനിലെ ഈസ്റ്റ് ആഗ്ലിയ സര്‍വകലാശാലയിലെ ഗവേഷകരാണ് പുതിയ പഠന റിപ്പോർട്ടുമായി എത്തിയത്. നഖത്തിലെ നിറവ്യത്യാസവും കോവിഡിന്റെ ലക്ഷണമാകാമെന്ന് പുതിയ കണ്ടെത്തല്‍.

Read Also : നേസല്‍ വാക്​സിന്‍ ഉടൻ എത്തും : ആരോഗ്യപ്രവര്‍ത്തകരുടെ മേല്‍നോട്ടമില്ലാതെ വാക്സിൻ സ്വീകരിക്കാം 

നിലവില്‍ പനിയും ചുമയും ക്ഷീണവും മണം നഷ്ടപ്പെടുന്നതും സ്വാദ് നഷ്ടപ്പെടുന്നതുമാണ് പൊതുവേയുള്ള കോവിഡ് ലക്ഷണങ്ങള്‍. ഇതിന് പുറമേ അപൂര്‍വ്വമായി മറ്റു ലക്ഷണങ്ങളും കാണുന്നുണ്ട്. വയറുവേദന, വയറിളക്കം തുടങ്ങിയ നിരവധി ലക്ഷണങ്ങള്‍ കോവിഡിന്റേതാകാം എന്ന തരത്തില്‍ നിരവധി പഠന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഇതിന് പുറമേയാണ് വിരലിലുണ്ടാവുന്ന നിറവ്യത്യാസവും കോവിഡിന്റെ ലക്ഷണമാകാമെന്ന കണ്ടെത്തല്‍.

കോവിഡുമായി ബന്ധപ്പെട്ട് നഖങ്ങളില്‍ മറ്റു പ്രശ്‌നങ്ങള്‍ കണ്ടുവരാറുണ്ട്. ഇതിന് മുന്‍പ് വിരലിന്റെ അടിയില്‍ ചന്ദ്ര വളയം പോലെ ചുവന്ന തടിപ്പ് കണ്ടുവരുന്നതായാണ് കണ്ടെത്തല്‍. രോഗം സ്ഥിരീകരിച്ചതിന് ശേഷം രണ്ടാഴ്ചക്കകം ഈ ലക്ഷണം ചിലരില്‍ കണ്ടുവരുന്നതായാണ് പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടാല്‍ കോവിഡ് ബാധിച്ചതായി ഏറെകുറെ ഉറപ്പാക്കാന്‍ സാധിക്കും. എന്നാല്‍ ഇതിന്റെ പിന്നിലെ കാരണം വ്യക്തമല്ല. രക്ത കുഴലിന് ഉണ്ടാകുന്ന തകരാറാകാം ഇതിന് കാരണമെന്നാണ് നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button