Latest NewsKeralaNews

കപ്പ സ്പിരിറ്റാക്കാമെന്ന് ധനമന്ത്രി: കിറ്റിനൊപ്പം നല്‍കാമെന്ന് ഹോര്‍ട്ടി കോര്‍പ്പ്

7000 ടണ്‍ കപ്പയെങ്കിലും വില്‍പന നടക്കാതെ കിടക്കുന്നുവെന്നും ഇത് ശേഖരിക്കാമെന്നുമാണ് കരുതുന്നത്.

തിരുവനന്തപുരം: കോവിഡ് വ്യാപനം ഏറെ പ്രതിസന്ധിയിലാക്കിയ കർഷകർക്ക് ആശ്വാസ വാഗ്‌ദാനവുമായി പിണറായി സർക്കാർ. കപ്പ സ്പിരിറ്റാക്കുമെന്ന ധനമന്ത്രി കെ എൻ ഗോപാലിന്റെ നിർദ്ദേശത്തിൽ പുത്തൻ ആശയവുമായി ഹോർട്ടികോർപ്പ് രംഗത്ത്. കപ്പയുടെ വില ഇടിഞ്ഞതും കെട്ടിക്കിടക്കുന്നതും കപ്പ കര്‍ഷകര്‍ക്ക് വന്‍ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. കപ്പ വില്‍ക്കുമ്പോള്‍ കര്‍ഷകനു കിട്ടുന്ന വില കിലോയ്ക്ക് 6-7 രൂപ വരെയാണ്. ലോക്ക് ഡൗണായതോടെ വീണ്ടും കപ്പ കൃഷി പ്രതിസന്ധിയിലാകുന്നു. ഹോട്ടലുകളിലും മറ്റും ആവശ്യം കുറഞ്ഞു. കര്‍ഷകര്‍ക്ക് ഇത് വിപണിയില്‍ എത്തിക്കാനുമാകുന്നില്ല. ഇതോടെയാണ് കപ്പ സ്പിരിറ്റാക്കാമെന്ന് ധനമന്ത്രി നിര്‍ദ്ദേശം വെച്ചത്.

Read Also: സാധാരണക്കാര്‍ക്ക് ആശ്വാസമായി പ്രധാനമന്ത്രിയുടെ പ്രഖ്യാപനം, സൗജന്യ ഭക്ഷ്യധാന്യ വിതരണം നവംബര്‍ വരെ

കര്‍ഷകരില്‍ നിന്ന് കപ്പ ശേഖരിച്ച്‌ ഉണക്കി അരക്കിലോയോ ഒരു കിലോയോ വച്ച്‌ ഭക്ഷ്യക്കിറ്റിനൊപ്പം നല്‍കാനാണ് തീരുമാനം. 7000 ടണ്‍ കപ്പയെങ്കിലും വില്‍പന നടക്കാതെ കിടക്കുന്നുവെന്നും ഇത് ശേഖരിക്കാമെന്നുമാണ് കരുതുന്നത്. പക്ഷേ ഉണക്കിയെടുക്കാന്‍ മാര്‍ഗമില്ലെന്നതാണ് പ്രശ്‌നം. ദിവസം 2 ടണ്‍ ഉണക്കിയെടുക്കുന്നതിനേ നിലവില്‍ മാര്‍ഗമുള്ളു. എങ്കിലും കപ്പ ശേഖരിക്കാന്‍ ഉടന്‍ നടപടി തുടങ്ങും. 2014-15ല്‍ 75493 ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്ത് 30 ലക്ഷം ടണ്‍ കപ്പയായിരുന്നു ഉല്‍പാദനം. പ്രളയമുണ്ടായ 201819ല്‍ 61,874 ഹെക്ടറില്‍ 24 ലക്ഷം ടണ്‍ ഉല്‍പാദനം നടന്നു. 2020ലും ഉല്‍പാദനം വര്‍ധിച്ചു. 62,070 ഹെക്ടറില്‍ കൃഷി നടന്നപ്പോള്‍ 26 ലക്ഷം ടണ്‍ ഉല്‍പാദനം നടന്നുവെന്നാണ് കൃഷിവകുപ്പിന്റെ കണക്കുകള്‍. 2014 15ല്‍ നിന്ന് ഉല്‍പാദനം ചെറിയ രീതിയില്‍ കുറഞ്ഞെങ്കിലും ഇപ്പോള്‍ കപ്പ നാട്ടില്‍ അധികമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button