CinemaNattuvarthaMollywoodLatest NewsKeralaNewsEntertainmentKollywoodMovie Gossips

‘ഞാൻ ക്ലബ്ബ്ഹൗസിൽ ഇല്ല’: പൃഥ്വിരാജ്

എന്റെ ശബ്ദത്തെ അനുകരിക്കുന്നത് എല്ലാം കുറ്റകരമാണ്

കൊച്ചി: ശബ്ദം കൊണ്ട് മാത്രം ആശയവിനിമയം നടത്താൻ കഴിയുന്നതിനാൽ ക്ലബ്ബ്ഹൗസിൽ അപരന്മാർ അടക്കിവാഴുകയാണ്. പ്രശസ്തരായവരും സാധാരണക്കാരും ഇതിന് ഒരുപോലെ ഇരയാകുന്നുണ്ട്. ചലച്ചിത്ര രംഗത്തെ പല പ്രമുഖരും ക്ലബ്ബ്ഹൗസിലുളള തങ്ങളുടെ അപരന്മാർക്കെതിരെ രംഗത്ത് വന്നിരുന്നു.

യുവ നടന്മാരായ ആസിഫ് അലി, ദുൽഖർ സൽമാൻ, നിവിൻ പോളി എന്നിവർക്ക് ശേഷം ഇപ്പോൾ തന്റെ അപരനെതിരെ രംഗത്ത് വന്നിരിക്കുന്നത് നടൻ പൃഥ്വിരാജാണ്. സോഷ്യൽ മീഡിയയിൽ താനാണ് എന്നവകാശപ്പെടുന്നതും, തന്റെ ശബ്ദം അനുകരിക്കുന്നതും, തന്റെ ഇൻസ്റ്റാ ഹാൻഡിലിനോട് സാമ്യമുള്ള ഐഡി ഉപയോഗിക്കുന്നതും എല്ലാം കുറ്റകരമാണെന്ന് പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഒപ്പം താൻ ക്ലബ്ബ്ഹൗസിൽ ഇല്ലെന്നും താരം വ്യക്തമാക്കി.

പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.

‘സോഷ്യൽ മീഡിയയിൽ ഞാനാണെന്ന് അവകാശപ്പെടുന്ന കാര്യത്തെക്കുറിച്ചാണ്. ഞാനാണെന്ന് അവകാശപ്പെടുന്നത്, എന്റെ ശബ്ദത്തെ അനുകരിക്കുന്നത്, എന്റെ ഇൻസ്റ്റാ ഹാൻഡിലിനോട് സാമ്യമുള്ള ഒരു ഐഡി ഉപയോഗിക്കുന്നത് എല്ലാം കുറ്റകരമാണ്. ഇത് നിർത്തുക. ഞാൻ ക്ലബ്ബ്ഹൗസിൽ ഇല്ല’.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button