KeralaCinemaMollywoodLatest NewsNewsEntertainment

ഉത്‌ഘാടനത്തിന് പോകുമ്പോള്‍ കിട്ടുന്ന പ്രതിഫലം സംതൃപ്തി തരാറില്ല, ആൾക്കൂട്ടത്തിനിടയിലെ സെൽഫി ഇഷ്ടമല്ല: നിഖില വിമൽ

ആരാധക സെല്‍ഫിയെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് ഒരു അഭിമുഖ പരിപാടിയില്‍ തുറന്നു പറയുകയാണ് നടി

സന്ത്യൻ അന്തിക്കാടിന്റെ ഭാഗ്യദേവത എന്ന ചിത്രത്തിൽ ബാലതാരമായി അരങ്ങേറ്റം നടത്തിയ നടിയാണ് നിഖില വിമൽ. പിന്നീട് ദിലീപിന്റെ നായികയായി അഭിനയിച്ചു. ഇതിനുശേഷം ഹിറ്റ് നായിക എന്ന നിലയില്‍ മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് നിഖില വിമല്‍. മമ്മൂട്ടിയുടെ ‘ദി പ്രീസ്റ്റ്’ ആണ് നിഖില അവസാനമായി അഭിനയിച്ച സിനിമ. ഇപ്പോഴിതാ, ആരാധക സെല്‍ഫിയെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് ഒരു അഭിമുഖ പരിപാടിയില്‍ തുറന്നു പറയുകയാണ് നടി.

ആൾക്കൂട്ടങ്ങൾക്ക് ഇടയിൽ വെച്ച് സെൽഫി എടുക്കുന്നതിനോട് തനിക്ക് താൽപ്പര്യമില്ലെന്ന് നടി തുറന്നു പറയുന്നു. പൊതുവെ അഭിമുഖങ്ങളിൽ ആരാധകരുടെ സെൽഫിയെ ഭ്രമത്തെ കുറിച്ച് ചോദിക്കുമ്പോൾ ‘ഇഷ്ടമാണെന്ന്’ മറുപടി പറയുന്ന താരങ്ങളിൽ നിന്നും വ്യത്യസ്തയാണ് നിഖില. ആരാധകർക്കിടയിൽ വെച്ച് ഫോട്ടോയെടുക്കുമ്പോൾ ഒരുപാട് സമയം ചിലവഴിക്കേണ്ടി വരുമെന്നാണ് നടി പറയുന്ന കാരണം.

Also Read:അധോലോക കുറ്റവാളി രവി പൂജാരി റിമാൻഡിൽ: കൂടുതൽ പേർ പിടിയിലാകാനുണ്ടെന്ന് അന്വേഷണ സംഘം കോടതിയിൽ

‘വലിയൊരു ആള്‍ക്കൂട്ടത്തിനു മുന്നില്‍ വെച്ച് സെല്‍ഫി എടുക്കുക എന്നത് എന്നെ സംബന്ധിച്ച് വലിയ പാടാണ്. അങ്ങനെ ചെയ്യുമ്പോള്‍ നമുക്ക് കുറെ ടൈം അവിടെ ചെലവഴിക്കേണ്ടി വരും. നമ്മളെ ഇഷ്ടപ്പെടുന്നവര്‍ക്ക് മുന്നില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുക എന്നത് വലിയ തെറ്റല്ല. നമുക്ക് ഒപ്പം നിന്ന് അവര്‍ ഫോട്ടോ എടുക്കുന്നത് നടിയെന്ന നിലയില്‍ നമ്മളോട് അത്രയും ഇഷ്ടമുള്ളത് കൊണ്ടാകും. അതിനെ മാനിക്കുന്നു. പക്ഷേ ചില അവസരങ്ങളില്‍ സെല്‍ഫി ബുദ്ധിമുട്ടുണ്ടാക്കും. അത് പോലെ സിനിമയില്‍ നിന്നു കിട്ടുന്ന പ്രതിഫലമാണ് എനിക്ക് ഏറ്റവും കൂടുതല്‍ ആത്മസംതൃപ്തി നല്‍കുന്നത്. ഒരു ഷോപ്പ് ഉത്‌ഘാടനം ചെയ്യാന്‍ പോകുമ്പോള്‍ കിട്ടുന്ന പ്രതിഫലമോ, സ്റ്റേജ് ഷോയില്‍ നിന്ന് കിട്ടുന്ന പ്രതിഫലമോ നമുക്ക് വലിയൊരു സംതൃപ്തി തരില്ല. കഴിവതും ഞാന്‍ അങ്ങനെയുള്ള പരിപാടികള്‍ ഒഴിവാക്കുകയാണ് പതിവ്. എന്നിരുന്നാലും അത്തരം പ്രോഗ്രാമുകള്‍ക്ക് വിളിച്ചാല്‍ പോകാറുണ്ട്’. നിഖില വിമല്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button