Latest NewsKeralaNews

ഗതാഗതമന്ത്രിയുടെ തീരുമാനത്തിൽ ആരോഗ്യ വകുപ്പിന് എതിർപ്പ്: മന്ത്രി ആന്റണി രാജു കത്ത് ‘തള്ളിക്കളയുമോ’?

സർവീസ് പുനഃരാരംഭിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി കെഎസ്ആർടിസിയോട് ആവശ്യപ്പെട്ടു

തിരുവനന്തപുരം: കെഎസ്ആർടിസി ദീർഘദൂര സർവീസ് ഉടൻ പുനഃരാരംഭിക്കരുതെന്നാവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രിയ്ക്കും കെഎസ്ആർടിസി സിഎംഡിക്കും കത്തയച്ച് ആരോഗ്യ വകുപ്പ്. സർവീസ് പുനഃരാരംഭിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി കെഎസ്ആർടിസിയോട് ആവശ്യപ്പെട്ടു.

Read Also: രാജ്യദ്രോഹ പരാമര്‍ശം നടത്തിയാല്‍ കയ്യുംകെട്ടി നോക്കി ഇരിക്കില്ല: ഐഷ സുല്‍ത്താനയ്‌ക്കെതിരെ പരാതി നല്‍കി യുവമോര്‍ച്ച

രോഗവ്യാപനവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും പ്രതീക്ഷിച്ച തോതിൽ കുറയാത്ത സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് കെഎസ്ആർടിസി സർവീസ് ആരംഭിക്കുന്നതിനെതിരെ രംഗത്തെത്തിയത്.

കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് കെഎസ്ആർടിസി സർവീസുകൾ നിർത്തിവെച്ചത്. യാത്രക്കാർ കൂടുതലുള്ള റൂട്ടുകളിൽ ബുധനാഴ്ച മുതൽ സർവീസ് പുനഃരാരംഭിക്കുമെന്നായിരുന്നു കെഎസ്ആർടിസി അറിയിച്ചിരുന്നത്. ആരോഗ്യ വകുപ്പ് എതിർപ്പ് അറിയിച്ച സാഹചര്യത്തിൽ കൂടുതൽ ചർച്ചകൾ നടത്തിയ ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്നാണ് വിവരം.

Read Also: കിടപ്പ് രോഗികളായ മുതിർന്ന പൗരന്മാർക്ക് വാക്‌സിൻ വീട്ടിലെത്തിച്ച് നൽകും: പുതിയ തീരുമാനവുമായി സർക്കാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button