KeralaLatest NewsNews

ഓൺലൈൻ പഠനത്തിന് ഫോണില്ലെന്ന് പറഞ്ഞ ആറാം ക്ലാസുകാരന് മണിക്കൂറുകൾക്കകം വീട്ടിലെത്തി ഫോൺ നൽകി മന്ത്രി

നെടുമങ്ങാട് : ഓണ്‍ലൈന്‍ പഠനത്തിന് ഫോണില്ലെന്ന് അറിയിച്ച ആറാം ക്ലാസുകാരന്റെ വീട്ടിൽ ഫോണുമായെത്തി മന്ത്രി ജി.ആര്‍. അനില്‍.

Read Also : പ്രമുഖ ചൈനീസ് വാഹന നിര്‍മ്മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് ഇന്ത്യയിലേക്ക്  

നെടുമങ്ങാട് നഗരസഭയിലെ ചിറക്കാണി വാര്‍ഡിലെ ചെന്തുപ്പൂർ പെരുനെല്ലിവിള അനില ഭവനില്‍ ആറാം ക്ലാസ്​ വിദ്യാര്‍ഥി ആകാശാണ് ഓണ്‍ലൈന്‍ പറനത്തിന് ഫോണ്‍ വേണമെന്ന് മന്ത്രിയെ നേരിട്ട് വിളിച്ച്‌ ആവശ്യപ്പെട്ടത്. അരുവിയോട് സെന്‍റ് റീത്താസ് യു.പി സ്കൂളിലെ വിദ്യാര്‍ഥിയാണ് ആകാശ് .

ആകാശും അഞ്ച് വയസ്സുകാരി അനിയത്തിയും വൃക്ക രോഗിയായ അമ്മയും അമ്മൂമ്മയുടെ തുച്ഛമായ വരുമാനത്തിലാണ് കഴിയുന്നത്. ഓൺലൈൻ പഠനത്തിന് ഫോൺ ഇല്ലെന്നുള്ള വിവരം അറിയിച്ചയുടൻ മന്ത്രി വീട്ടിലെത്തി ഫോണ്‍ കൈമാറുകയായിരുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button