Latest NewsNewsIndia

ആശ്വാസ വാർത്ത: കടുത്ത കോവിഡ് ലക്ഷണങ്ങൾക്കിടയാക്കുന്ന പുതിയ കോവിഡ് വൈറസ് വകഭേദം ഇന്ത്യയിൽ വ്യാപിച്ചിട്ടില്ലെന്ന് വിദഗ്ധർ

ബ്രസീലിൽ നിന്ന് രാജ്യത്ത് എത്തിയ രണ്ടുപേരിലാണ് B.1.1.28.2 വകഭേദം കണ്ടെത്തിയിരിക്കുന്നത്

പൂനൈ: കടുത്ത രോഗലക്ഷണങ്ങൾക്കിടയാക്കുന്ന പുതിയ കോവിഡ് വൈറസ് വകഭേദം പൂനൈയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ കണ്ടെത്തിയതായി വിദഗ്ധർ. ബ്രസീലിൽ നിന്ന് രാജ്യത്ത് എത്തിയ രണ്ടുപേരിലാണ് B.1.1.28.2 വകഭേദം കണ്ടെത്തിയിരിക്കുന്നതെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്.

Read Also: യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ പദ്ധതിയുമായി കേന്ദ്രം: മൂന്ന് ലക്ഷം രൂപയുടെ സ്റ്റൈപ്പന്റ്

ഇന്ത്യയിൽ ഈ വകഭേദം വ്യാപിച്ചിട്ടില്ലെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഗവേഷകർ പറയുന്നു. നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഈ വകഭേദത്തെ നേരിടാൻ കൂടുതൽ ആന്റീബോഡികൾ ആവശ്യമാണെന്നാണ് ഗവേഷകരുടെ അനുമാനം. വാക്സിനേഷന് ശേഷവും സ്വാഭാവികമായും ഉണ്ടാകുന്ന ആന്റീബോഡികൾ വൈറസിനെ എത്രത്തോളം കാര്യക്ഷമമായി പ്രതിരോധിക്കുന്നുവെന്ന് കണ്ടെത്താൻ നടത്തിയ പഠനത്തിൽ ഈ വകഭേദത്തെ നേരിടാൻ കൂടുതൽ ആന്റീബോഡികൾ ആവശ്യമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്ന് വിദഗ്ധർ പറഞ്ഞു.

ഇന്ത്യയിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ ഒന്നും ഈ വകഭേദത്തെ കണ്ടെത്താനായിട്ടില്ലെന്നും എന്നാൽ പുതിയ വകഭേദങ്ങളെ നേരിടാൻ വാക്സിനേഷൻ അതിവേഗം പൂർത്തിയാക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Read Also: ‘സൂര്യനെല്ലി പെണ്‍കുട്ടിയെ വ്യഭിചാരിയെന്ന് വിശേഷിപ്പിച്ചയാൾ’: കെ സുധാകരനെ താറടിച്ച് സൈബര്‍ സഖാക്കൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button