KeralaLatest NewsNews

‘സൂര്യനെല്ലി പെണ്‍കുട്ടിയെ വ്യഭിചാരിയെന്ന് വിശേഷിപ്പിച്ചയാൾ’: കെ സുധാകരനെ താറടിച്ച് സൈബര്‍ സഖാക്കൾ

2017ലാണ് ജിഷ്ണു പ്രണോയി കേസില്‍ നെഹ്‌റു കോളേജ് ചെയര്‍മാനെതിരായ പരാതി ഒത്തുതീര്‍പ്പാക്കാന്‍ കെ സുധാകരന്‍ രഹസ്യനീക്കം നടത്തിയെന്ന് ആരോപിച്ച് ജിഷ്ണുവിന്റെ കുടുംബം രംഗത്തെത്തിയത്.

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷനായ കെ സുധാകരനെ താറടിച്ച് സൈബര്‍ സഖാക്കൾ. സുധാകരന്റെ പഴയ വിവാദ പ്രകടനങ്ങള്‍ കുത്തിപ്പൊക്കിയാണ് സൈബര്‍ സി.പി.ഐ.എം രംഗത്തെത്തിയത്. ‘സൂര്യനെല്ലി പെണ്‍കുട്ടിയെ വ്യഭിചാരിയെന്ന് വിശേഷിപ്പിച്ചത്, ലീഡര്‍ കെ കരുണാകരന്റെ പേരില്‍ നടത്തിയ തട്ടിപ്പ്, ജിഷ്ണു പ്രണോയി കേസ് അട്ടിമറിക്കാന്‍ ശ്രമം, ഇ.പി ജയരാജന്‍ വധശ്രമക്കേസ്, മണല്‍ മാഫിയ സംഘത്തിനുള്ള പിന്തുണകള്‍, കള്ളവോട്ട് ആഹ്വാനങ്ങള്‍, സേവറി ഹോട്ടല്‍ ബോംബാക്രമണം, നാല്‍പ്പാടി വാസു വധക്കേസ്’ തുടങ്ങിയ കേസുകളാണ് സൈബര്‍ സി.പി.ഐ.എം വീണ്ടും സജീവമാക്കിയിരിക്കുന്നത്.

സൈബര്‍ സി.പി.ഐ.എം പ്രചരിപ്പിക്കുന്ന ചില ആരോപണങ്ങൾ: ”കെ. കരുണാകരന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ പേരില്‍ സുധാകരന്‍ സ്വദേശത്തും വിദേശത്തും പിരിവ് നടത്തിയെന്നും കമ്മീഷന്റെ പേരില്‍ തട്ടിപ്പ് നടത്തിയെന്നും ആരോപിച്ച് ചിറക്കല്‍ രാജകുടുംബം പി.രാമകൃഷ്ണനാണ് 2013ല്‍ രംഗത്തെത്തിയത്. കരുണാകരന്റെയും കോണ്‍ഗ്രസിന്റെയും പേരില്‍ 20 കോടി പിരിച്ചുവെന്നായിരുന്നു ആരോപണം.”

”2013ലാണ് സുധാകരന്‍ സൂര്യനെല്ലി പെണ്‍കുട്ടിയെ വ്യഭിചാരിയെന്ന് വിശേഷിപ്പിച്ചത്. തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പരാമര്‍ശം. സുര്യനെല്ലി പെണ്‍കുട്ടി നാട് നീളെ നടന്ന് വ്യഭിചാരം നടത്തി. രക്ഷപെടാന്‍ നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും അതിന് ശ്രമിച്ചില്ലെന്നുമായിരുന്നു സുധാകരന്റെ വിവാദപരാമര്‍ശം. വേശ്യവൃത്തി നടത്തി പണം വാങ്ങിയ ശേഷം പീഡിപ്പിച്ചെന്ന് വിളിച്ചു പറയുന്നത് ശരിയല്ലെന്നും സുധാകരന്‍ പറഞ്ഞിരുന്നു. പരാമര്‍ശങ്ങള്‍ പിന്‍വലിക്കില്ലെന്നും പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുമെന്നും സുധാകരന്‍ 2013 ഫെബ്രുവരിയില്‍ പറഞ്ഞിരുന്നു. ”

Read Also: ബി.ജെ.പിയെ വെട്ടിലാക്കാന്‍ കരുക്കള്‍ നീക്കി സി.പി.എം, അഴിമതിക്കേസില്‍ അബ്ദുള്ള കുട്ടിയെ കുരുക്കുമെന്ന് എം.വി.ജയരാജന്‍

”2017ലാണ് ജിഷ്ണു പ്രണോയി കേസില്‍ നെഹ്‌റു കോളേജ് ചെയര്‍മാനെതിരായ പരാതി ഒത്തുതീര്‍പ്പാക്കാന്‍ കെ സുധാകരന്‍ രഹസ്യനീക്കം നടത്തിയെന്ന് ആരോപിച്ച് ജിഷ്ണുവിന്റെ കുടുംബം രംഗത്തെത്തിയത്. സുധാകരന്‍ പണം വാങ്ങി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നായിരുന്നു ആരോപണം. ജിഷ്ണുവിന്റെ പേരിലുള്ള ആത്മഹത്യാകുറിപ്പ് തയ്യാറാക്കുന്നതിലും സുധാകരന് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.”

”ഇ.പി ജയരാജന് എതിരായ വധശ്രമക്കേസായിരുന്നു മറ്റൊരു സംഭവം. 1995 ഏപ്രില്‍ 12ന് രാജധാനി എക്‌സ്പ്രസില്‍ വച്ച് ഇ.പിക്ക് വെടിയേറ്റ സംഭവത്തില്‍ സുധാകരന്‍ പ്രതിയായി. 1993ല്‍ സുധാകരന്റെ ഗണ്‍മാന്റെ വെടിയേറ്റ് സി.പി.ഐ.എം പ്രവര്‍ത്തകന്‍ നാല്പാടി വാസു കൊല്ലപ്പെട്ട സംഭവമാണ് മറ്റൊന്ന്. 2016 തിരഞ്ഞെടുപ്പിലാണ് സുധാകരന്‍ കള്ളവോട്ടിന് ആഹ്വാനം നടത്തിയത്. കണ്ണൂര്‍ സേവറി ഹോട്ടല്‍ ജീവനക്കാരനും സി.പി.ഐ.എം പ്രവര്‍ത്തകനുമായ കെ നാണുവിന്റെയും ജീവനെടുത്തതും സുധാകരനാണ്.” ഇത്തരത്തിലുള്ള ആരോപണങ്ങളാണ് കെ സുധാകരനുമേൽ സൈബർ സഖാക്കൾ ഉന്നയിക്കുന്നത്. അതേസമയം കെ സുധാകരനെ വിമർശിച്ച് സി.പി.എം പി.ബി അംഗം എം എ ബേബി രംഗത്ത് എത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button