Latest NewsIndia

പഞ്ചാബ് സർക്കാരിന്റെ അനധികൃത കൊവിഡ് വാക്‌സിന്‍ വില്‍പ്പന: പ്രതിഷേധിച്ച പ്രതിപക്ഷ നേതാക്കള്‍ക്കെതിരേ കേസ്

ആംആദ്മി പാര്‍ട്ടിയുടെയും ശിരോമണി അകാലിദളിന്റെയും നേതാക്കളടക്കം 200 പേര്‍ക്കെതിരേയാണ് കേസെടുത്തത്.

മൊഹാലി: സർക്കാരിന്റെ സൗജന്യ വാക്സിൻ സ്വകാര്യ ആശുപത്രികൾക്ക് കൊള്ളലാഭത്തിന് വിറ്റ സംഭവത്തിൽ പഞ്ചാബ് സർക്കാരിനെതിരെ പ്രതിഷേധിച്ച പ്രതിപക്ഷ നേതാക്കൾക്കെതിരെ കേസ്. കൊവിഡ് ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ചാണ് പഞ്ചാബില്‍ പ്രതിപക്ഷനേതാക്കള്‍ക്കെതിരേ കേസെടുത്തത് . ആംആദ്മി പാര്‍ട്ടിയുടെയും ശിരോമണി അകാലിദളിന്റെയും നേതാക്കളടക്കം 200 പേര്‍ക്കെതിരേയാണ് കേസെടുത്തത്.

സമരം നടത്തുന്നവര്‍ക്കെതിരെ ദുരന്ത നിരവാരണ നിയമമനുസരിച്ച്‌ അകത്താക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ഡിജിപിക്ക് നിര്‍ദേശം നല്‍കിയിരുന്നു. അകാലിദളിന്റെയും ആംആദ്മി പാര്‍ട്ടിയുടെയും നടപടി കൊവിഡ് മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനമാണെന്നും പ്രതിപക്ഷം ഉത്തരവാദരഹിതമായാണ് പെരുമാറുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

പഞ്ചാബ് സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ക്ക് കൊവിഡ് വാക്‌സിന്‍ അനധികൃതമായി നല്‍കുന്നുവെന്നാരോപിച്ച്‌ ശിരോമണി അകാലിദള്‍ നേതാക്കളും ആംആദ്മി പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ഏതാനും ദിവസമായി ആരോഗ്യമന്ത്രി ബല്‍ബീര്‍ സിങ്ങിന്റെ മൊഹാലിയിലെ വസതിക്കുമുന്നില്‍ ധര്‍ണ നടത്തുകയായിരുന്നു. 400 രൂപക്ക് ലഭിക്കുന്ന വാക്‌സിന്‍ 1060 രൂപക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് മറച്ചുകൊടുക്കുകയാണെന്നാണ് ആരോപണം.

read also: കൊടകര കേസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുത്തേക്കും, ഡല്‍ഹിയില്‍ നിന്ന് അനുമതി ലഭിച്ചതായി സൂചന

കൊവിഡ് രോഗികളുടെ ചികില്‍സക്ക് ഉപയോഗിക്കുന്ന കിറ്റുകള്‍ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ക്ക് മറച്ചുകൊടുക്കുകയാണെന്ന് ആം ആദ്മിയും ശിരോമണി അകാലിദളും തിങ്കളാഴ്ച ആരോപിച്ചിരുന്നു. കൊവിഡ് കാലത്ത് കുംഭകോണം നടത്തുന്നതില്‍ അമരീന്ദര്‍ സിങ് റെക്കോര്‍ഡ് സ്ഥാപിച്ചതായി എഎപി സംസ്ഥാന പ്രസിഡന്റ് ഭഗവത് മാന്‍ ആരോപിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button