Latest NewsNewsGulf

16,500 ബാച്ചിലര്‍മാരെ കുടിയൊഴിപ്പിച്ച് ഷാര്‍ജ

സു​പ്രീം കൗ​ണ്‍​സി​ല്‍ അം​ഗ​വും ഷാ​ര്‍​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഡോ. ​സു​ല്‍​ത്താ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് അ​ല്‍ ഖാ​സി​മി​യു​ടെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു ന​ട​പ​ടി.

ഷാ​ര്‍​ജ: കടുത്ത നിയന്ത്രണങ്ങളുമായി ഷാര്‍ജ ഭരണകൂടം. രാജ്യത്ത് കുടിയൊഴിപ്പിച്ചത്​ 16,500 ബാച്ചിലര്‍മാരെ. കു​ടും​ബ​ങ്ങ​ള്‍​ക്ക് മാ​ത്ര​മാ​യി നി​ജ​പ്പെ​ടു​ത്തി​യ മേ​ഖ​ല​യി​ല്‍ താ​മ​സി​ച്ച 16,500 ബാ​ച്ചി​ല​ര്‍​മാ​രെയാണ് ഒ​ഴി​പ്പി​ച്ച​തെന്ന് ഷാ​ര്‍​ജ ന​ഗ​ര​സ​ഭ അ​റി​യി​ച്ചു. സു​പ്രീം കൗ​ണ്‍​സി​ല്‍ അം​ഗ​വും ഷാ​ര്‍​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഡോ. ​സു​ല്‍​ത്താ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് അ​ല്‍ ഖാ​സി​മി​യു​ടെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു ന​ട​പ​ടി. നി​ര്‍​ദേ​ശം വ​ന്ന​തു​ മു​ത​ല്‍ ഇ​തു​വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്.

Read Also: ബലൂചിസ്ഥാനെ ലക്ഷ്യംവെച്ച് താലിബാന്‍ ഭീകരര്‍

ക​ഴി​ഞ്ഞ​ ദി​വ​സം 13 അ​പ്പാ​ര്‍​ട്ട്​​മെന്‍റു​ക​ളി​ല്‍ ​നി​ന്ന് 23 നി​യ​മ​ലം​ഘ​ക​രെ ഒ​ഴി​പ്പി​ച്ച​താ​യും മ​റ്റി​ട​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണെ​ന്നും ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ താ​ബി​ത് സ​ലീം അ​ല്‍​താ​രി​ഫി പ​റ​ഞ്ഞു. അ​ല്‍ ഖാ​സി​മി​യ ഉ​ള്‍​പ്പെ​ടെ​യു​ള്ള ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ല്‍​ നി​ന്നാ​ണ്​ ഇ​വ​രെ ഒ​ഴി​പ്പി​ച്ച​ത്. ഒ​ഴി​പ്പി​ക്കു​ന്ന​തി​ന്​ മു​മ്പ്​​ സ്വ​യം ഒ​ഴി​വാ​കാ​ന്‍ താ​മ​സ​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്നും മ​റ്റ്​ വ​കു​പ്പു​ക​ളു​മാ​യി ചേ​ര്‍​ന്ന്​ നി​രീ​ക്ഷ​ണം ന​ട​ത്തു​ന്നു​ണ്ടെ​ന്നും മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ഷാ​ര്‍​ജ പൊ​ലീ​സ്, ഇ​ല​ക്​​ട്രി​സി​റ്റി- വാ​ട്ട​ര്‍ അ​തോ​റി​റ്റി എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ ഇ​വ​രെ ക​ണ്ടെ​ത്തു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button