Latest NewsNewsIndia

കയ്യിൽ വൈനും മൊബൈൽ ഫോണുമായി ഭഗവാൻ ശിവന്‍റെ സ്റ്റിക്കർ: ഇൻസ്റ്റഗ്രാമിനെതിരെ പരാതി നൽകി ബി.ജെ.പി നേതാവ്

ഇൻസ്റ്റഗ്രാം സ്​റ്റോറി വിഭാഗത്തിലാണ്​ സ്റ്റിക്കർ കാണപ്പെട്ടത്

ന്യൂഡൽഹി : ഭഗവാൻ ശിവനെ സ്റ്റിക്കറിലൂടെ മോശമായി ചിത്രീകരിച്ച സാമൂഹിക മാധ്യമമായ ഇൻസ്റ്റഗ്രാമിനെതിരെ പരാതി നൽകി ബി.ജെ.പി നേതാവ്​. ഹൈന്ദവ വികാരം വ്രണപ്പെടുത്തിയെന്ന്​ കാണിച്ച് ഇൻസ്റ്റഗ്രാം സി.ഇ.ഒ ഉൾപ്പെടെയുള്ള അധികൃതര്‍ക്കെതിരെയാണ് ബി.ജെ.പി നേതാവായ മനീഷ്​ സിങ്​ പാർലമെന്‍റ്​ സ്​ട്രീറ്റ്​ പൊലീസ്​ സ്റ്റേഷനിൽ പരാതി നൽകിയത്.

ഭഗവാൻ ശിവന്‍റെ കൈയിൽ ഒരു ഗ്ലാസ് വൈനും മറുകൈയ്യിൽ മൊബൈൽ ഫോണും വെച്ച്​ കണ്ണിറുക്കി കാണിക്കുന്ന സ്റ്റിക്കർ ഉപയോഗിച്ചതിനെതിരെയാണ്​ മനീഷിന്‍റെ പരാതി. ഇൻസ്റ്റഗ്രാം സ്​റ്റോറി വിഭാഗത്തിലാണ്​ സ്റ്റിക്കർ കാണപ്പെട്ടത്​.

Read Also : നയതന്ത്ര കള്ളക്കടത്ത്: ഫൈസൽ ഫരീദിന്റെ അടുത്ത കൂട്ടാളി അറസ്റ്റിൽ

സ്റ്റിക്കറുകൾ ഉടനടി നീക്കം ചെയ്​തില്ലെങ്കിൽ ഇൻസ്റ്റഗ്രാമിന്‍റെ ഓഫീസിന്​ മുമ്പിൽ പ്രതിഷേധ ധർണ നടത്തുമെന്നും മനീഷ്​ സിങ് പരാതിയിൽ പറയുന്നു. ഒപ്പം ഇൻസ്റ്റഗ്രാം അധികൃതർ മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button