CinemaLatest NewsIndiaNewsInternationalHollywoodEntertainment

കോവിഡ് സാഹചര്യത്തിലും റെക്കോർഡ് നേട്ടവുമായി ‘ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് 9’

കോവിഡ് സാഹചര്യത്തില്‍ ഇന്ത്യ, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ ചിത്രം ഇതുവരെ പ്രദര്‍ശനത്തിനെത്തിയിട്ടില്ല

ബെയ്‌ജിങ്‌: ലോകമെമ്പാടും ആരാധകരുള്ള സിനിമയാണ് ‘ഫാസ്റ്റ് ആന്റ് ഫ്യൂരിയസ്’. ഇപ്പോഴിതാ മെയ് 19 ന് പ്രദര്‍ശനത്തിനെത്തിയ സീരിസിന്റെ ഒന്‍പതാം ഭാഗം വിജയകരമായി പ്രദര്‍ശനം തുടരുന്നുവെന്ന റിപ്പോർട്ടാണ് പുറത്തു വരുന്നത്.

കോവിഡ് സാഹചര്യത്തില്‍ ഇന്ത്യ, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ ചിത്രം ഇതുവരെ പ്രദര്‍ശനത്തിനെത്തിയിട്ടില്ല. എന്നിട്ടും ചിത്രം ഇതിനോടകം നേടിയിരിക്കുന്നത് 1819 കോടിയുടെ വരുമാനമാണ്. വരുമാനത്തിലെ മറ്റൊരു പ്രത്യേകത എന്തെന്നാൽ ഏറ്റവും കൂടുതല്‍ കളക്ഷൻ ചൈനയില്‍ നിന്നാണ് എന്നുള്ളതാണ്.

ജസ്റ്റിന്‍ ലിന്‍ സംവിധാനം ചെയ്ത ചിത്രത്തിൽ വിന്‍ ഡീസല്‍, മിഷേല്‍ റോഡ്രിഗസ്സ്, ഗിബ്സണ്‍ എന്നിവര്‍ക്ക് പുറമേ ഡബ്ല്യു ഡബ്ല്യൂ ഇ സൂപ്പര്‍ താരം ജോണ്‍ സീനയും ചിത്രത്തില്‍ വേഷമിടുന്നു. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 6 ന് ശേഷം ആറു വര്‍ഷത്തെ ഇടവേളയെടുത്താണ് ജസ്റ്റിന്‍ ലിന്‍ ഒന്‍പതാം സിരീസ് ഒരുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button