Latest NewsUAENewsIndiaInternationalGulf

ലോക്ക് ചെയ്ത വാഹനത്തിനുള്ളില്‍ കുട്ടികളെ തനിച്ചാക്കി പുറത്തുപോകുന്നവരെ കാത്തിരിക്കുന്നത് വൻശിക്ഷ

ഇത്തരം പ്രവർത്തികളിൽ പോലീസ് പിടിയിലാകുന്നവർക്ക് 10 വര്‍ഷം വരെ ജയില്‍ ശിക്ഷയും 10 ലക്ഷം ദിര്‍ഹം വരെ പിഴ

അബുദാബി: കുട്ടികളെ ലോക്ക് ചെയ്ത വാഹനത്തിനുള്ളില്‍ തനിച്ചാക്കി പുറത്തുപോകുന്ന മാതാപിതാക്കള്‍ക്കും രക്ഷകർത്താക്കള്‍ക്കും വൻശിക്ഷ ലഭിക്കുമെന്ന മുന്നറിയിപ്പുമായി അബുദാബി പോലീസ്. ഇത്തരം പ്രവർത്തികളിൽ പോലീസ് പിടിയിലാകുന്നവർക്ക് 10 വര്‍ഷം വരെ ജയില്‍ ശിക്ഷയും 10 ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ലോക്ക് ചെയ്ത വാഹനത്തിനുള്ളില്‍ മുതിര്‍ന്നവരുടെ മേല്‍നോട്ടമില്ലാതെ കുട്ടികളെ ഇരുത്തുന്നത് അപകടകരമാണ്. കുട്ടികളെ വാഹനത്തിനുള്ളില്‍ ഇരുത്തിയ ശേഷം മറ്റ് ആവശ്യങ്ങള്‍ക്കായി രക്ഷിതാക്കള്‍ പുറത്തുപോകുന്നത് ‘വദീമ’ നിയമപ്രകാരം കുറ്റകരമാണെന്ന് അബുദാബി പോലീസ് വ്യക്തമാക്കി .

പൊതു സ്ഥലങ്ങളിലും വീടുകളുടെ കോബൗണ്ടുകളിലും മറ്റിടങ്ങളിലുമുള്ള മുതിർന്നവരുടെ അശ്രദ്ധമായ ഇത്തരം പ്രവൃത്തികള്‍ അപകടകരമാണെന്നും കുട്ടികളുടെ മരണത്തിന് വരെ കാരണമാകാമെന്നും പോലീസ് അറിയിച്ചു. കുട്ടികളുടെ ശാരീരികവും മാനസികവും വൈകാരികവുമായ എല്ലാ അവകാശങ്ങളും സംരക്ഷിക്കുന്നതാണ് ‘വദീമ നിയമം’ എന്നറിയപ്പെടുന്ന യു.എ.ഇയിലെ ബാലാവകാശ നിയമമെന്നും പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button