Latest NewsNewsIndia

വഴിയോര കച്ചവടക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും വാക്‌സിന്‍: കോവിഡിനെതിരെ സുരക്ഷാ കവചമൊരുക്കി യോഗി സര്‍ക്കാര്‍

ജൂണ്‍ 1 മുതല്‍ ആരംഭിച്ച സ്‌പെഷ്യല്‍ വാക്‌സിനേഷന്‍ ക്യാമ്പ് പുരോഗമിക്കുകയാണ്

ലക്‌നൗ: കോവിഡ് പ്രതിരോധത്തില്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറല്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് യോഗി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ വാക്‌സിനേഷന്‍ യോഗി സര്‍ക്കാര്‍ വേഗത്തിലാക്കിയിരുന്നു. ജൂണ്‍ 1 മുതല്‍ ആരംഭിച്ച സ്‌പെഷ്യല്‍ വാക്‌സിനേഷന്‍ ക്യാമ്പുകളിലൂടെയാണ് സര്‍ക്കാര്‍ പ്രതിരോധം കടുപ്പിച്ചത്.

Also Read: ഹോമിയോ ഡോക്ടർമാർ ആയുഷ് മന്ത്രാലയം നിർദ്ദേശിച്ച മരുന്നുകൾ നൽകുന്നത് തടസ്സപ്പെടുത്താൻ സർക്കാറിന് കഴിയില്ല: ഹൈക്കോടതി

സംസ്ഥാനത്തെ വഴിയോര കച്ചവടക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. ഇത്തരം ആളുകളെ സ്‌പെഷ്യല്‍ വാക്‌സിനേഷന്‍ ക്യാമ്പിന്റെ ഭാഗമാക്കും. ദിവസേന നിരവധിയാളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ വാക്‌സിന്‍ നല്‍കും. കോവിഡിന്റെ മൂന്നാം തരംഗത്തിനുള്ള സാധ്യത മുന്നില്‍ കണ്ടാണ് യോഗി സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനമായിട്ടും ഫലപ്രദമായ രീതിയില്‍ കോവിഡിനെ തടഞ്ഞുനിര്‍ത്താന്‍ ഉത്തര്‍പ്രദേശിന് കഴിഞ്ഞിരുന്നു. കൃത്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെയാണ് സര്‍ക്കാര്‍ കോവിഡിനെ പിടിച്ചുകെട്ടിയത്. നിലവില്‍ സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.5 ശതമാനത്തില്‍ താഴെയാണ്. രോഗമുക്തി നിരക്ക് 98 ശതമാനത്തിലേയ്ക്ക് ഉയരുകയും ചെയ്തിരുന്നു. ഇതോടെ യുപി മോഡല്‍ പ്രതിരോധം രാജ്യത്ത് വലിയ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button