Latest NewsNewsFootballSports

കോപ അമേരിക്ക 2021: ടൂർണമെന്റ് നടത്തിപ്പ് വീണ്ടും അനിശ്ചിതത്വത്തിൽ

ബ്രസീലിയൻ താരങ്ങൾ ബഹിഷ്കരണം പിൻവലിച്ചു

റിയോ: ബ്രസീലിയൻ താരങ്ങൾ ബഹിഷ്കരണം പിൻവലിച്ചെങ്കിലും കോപ അമേരിക്ക നടത്തിപ്പ് വീണ്ടും അനിശ്ചിതത്വത്തിൽ. കോപ അമേരിക്ക ടൂർണമെന്റ് നടത്തുന്നതിനെതിരെ നൽകിയ ഹർജിയിൽ ബ്രസീലിയൻ സുപ്രീം കോടതി ഉടൻ വിധി പറയും. ഞായറാഴ്ച ടൂർണമെന്റ് ആരംഭിക്കാനിരിക്കയെയാണ് പ്രതിഷേധക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകിയത്.

അർജന്റീനയിലെ അതേ കോവിഡ് സാഹചര്യമാണ് ഇപ്പോൾ ബ്രസീലിലും. ഈ സാഹചര്യം കണക്കിലെടുത്താണ് ബ്രസീലിലെ പ്രതിപക്ഷ പാർട്ടികളും ആരോഗ്യപ്രവർത്തകരും താരങ്ങളുമെല്ലാം പ്രതിഷേധവുമായി രംഗത്തെത്തിയത്. എതിർപ്പ് വകവയ്ക്കാതെ കോപ അമേരിക്കയുമായി മുന്നോട്ടുപോകുമെന്ന് ബ്രസീലിയൻ പ്രസിഡന്റ് ജയ്ർ ബോൽസൊനാരോ പ്രഖ്യാപിച്ചതോടെയാണ് പ്രതിഷേധക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.

Read Also:- യൂറോ കപ്പ് ഫുട്ബോളിന് നാളെ റോമിൽ തുടക്കം

കോപ അമേരിക്ക വേദിയായി ബ്രസീലിനെ പ്രഖ്യാപിച്ചപ്പോൾ മുതൽ അനിശ്ചിതത്വവും തുടങ്ങിയിരുന്നു. ബ്രസീലിൽ കോവിഡ് വ്യാപിക്കുന്നതിനാൽ കോമൺബോളിന്റെ തീരുമാനം അനുചിതമാണെന്നാണ് പ്രതിഷേധക്കാരുടെ വാദം. അർജന്റീനയിലും കൊളംബിയയിലുമായി നടക്കേണ്ട ടൂർണമെന്റാണ് കഴിഞ്ഞയാഴ്ച ബ്രസീലിലേക്ക് മാറ്റിയത്. കൊളംബിയക്ക് രാഷ്ട്രീയ സാഹചര്യങ്ങളും അർജന്റീനയ്ക്ക് കോവിഡ് വ്യാപനവും തിരിച്ചടിയാവുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button