Latest NewsKeralaCinemaBollywoodNewsIndiaEntertainmentKollywoodMovie Gossips

ശ്രീകാന്ത് തിവാരിയായി കോടികൾ വാരി മനോജ് വാജ്‌പേയി: ഫാമിലി മാൻ 2 പ്രതിഫല കണക്കുകൾ ഇങ്ങനെ

കേന്ദ്രകഥാപാത്രമായ ശ്രീകാന്ത് തിവാരിയെ അവതരിപ്പിക്കുന്ന മനോജ് വാജ്‌പേയിക്കാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം

മുംബൈ : കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമാണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ‘ഫാമിലി മാൻ സീസൺ 2 ‘. 9 എപ്പിസോഡുകളുള്ള ഫാമിലി മാൻ സീസണ്‍ 2 ജൂണ്‍ 4നാണ് റിലീസ് ചെയ്തത്.രാജ്-ഡികെ ജോടി സംവിധാനം ചെയ്ത വെബ് സീരിസില്‍ മനോജ് ബാജ്പേയി, സാമന്ത അകിനേനി, പ്രിയാമണി തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ താരങ്ങളുടെ പ്രതിഫലമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

കേന്ദ്രകഥാപാത്രമായ ശ്രീകാന്ത് തിവാരിയെ അവതരിപ്പിക്കുന്ന മനോജ് വാജ്‌പേയിക്കാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം. 10 കോടിയാണ് മനോജ് ബാജ്‌പേയിക്ക് ഇരു സീസണുകളിലുമായി ആകെ ലഭിച്ച പ്രതിഫലം. രണ്ടാം സീസണില്‍ മാത്രം അഭിനയിച്ച സാമന്തയ്ക്കാണ് പ്രതിഫലത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനം. നാല് കോടിയോളമാണ് സാമന്തയുടെ പ്രതിഫലം. പ്രിയാമണിയ്ക്ക് 80 ലക്ഷവും ഷരീഫ് ഹഷ്മിക്ക് 65 ലക്ഷവും ദര്‍ശന്‍ കുമാറിന് 1 കോടിയും അസ്ലേഷ താക്കൂറിന് 50 ലക്ഷവും ശരത് കേല്‍ക്കാറിന് 1.6 കോടിയും രൂപയാണ് പ്രതിഫലമെന്നാണ് അണിയറ പ്രവര്‍ത്തകരിൽ നിന്നും ലഭ്യമായ വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button