Latest NewsIndia

കാശ്മീരിൽ കോവിഡ് നിയന്ത്രണ വിധേയമായതോടെ വീണ്ടും കേന്ദ്ര​ത്തി​നെ​തി​രെ നീക്കവുമായി ഗു​പ്​​ക​ര്‍ സ​ഖ്യത്തിന്റെ കൂടിച്ചേരൽ

കേ​ന്ദ്ര സ​ര്‍​ക്കാ​റി​ല്‍​നി​ന്നും പ്ര​തി​കൂ​ല ന​ട​പ​ടി​യു​ണ്ടാ​യാ​ല്‍ എം.​പി സ്​​ഥാ​നം രാ​ജി​വെ​ക്കു​മോ​യെ​ന്ന മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന്​ ഇ​ല്ലെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തിന്റെ മ​റു​പ​ടി

ശ്രീ​ന​ഗ​ര്‍: ജ​മ്മു-​ക​ശ്​​മീ​രി​ൽ കോവിഡ് പ്രതിരോധങ്ങൾക്കിടെ കേന്ദ്രത്തിനെതിരെ വീണ്ടും ഗുപ്‍കർ സഖ്യത്തിന്റെ നീക്കം. മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും പി.​ഡി.​പി അ​ധ്യ​ക്ഷ​യു​മാ​യ മ​ഹ്​​ബൂ​ബ മു​ഫ്​​തി​യു​ടെ വ​സ​​തി​യി​ല്‍ ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ട്​ ചേ​ര്‍​ന്ന ഗുപ്‍കർ സഖ്യത്തിന്റെ യോ​ഗം സ്​​ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി. സി.​പി.​എം നേ​താ​വ്​ യൂ​സു​ഫ്​ ത​രി​ഗാ​മി, വി​വി​ധ രാ​ഷ്​​ട്രീ​യ പാ​ര്‍​ട്ടി നേ​താ​ക്ക​ളാ​യ ഹസ്നെൻ മ​സൂ​ദി, ജാ​വേ​ദ്​ മു​സ്​​ത​ഫ മി​ര്‍, മു​സാ​ഫ​ര്‍ അ​ഹ്​​മ​ദ്​ ഷാ, ​മ​ഹ്​​ബൂ​ബ്​ ബേ​ഗ്​ തു​ട​ങ്ങി​യ​വ​രും യോ​ഗ​ത്തി​ല്‍ പ​​ങ്കെ​ടു​ത്തി​രു​ന്നു.

ജ​മ്മു-​ക​ശ്​​മീ​രിന്റെ അ​വ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​വു​മാ​യാ​ണ്​ ഏ​ഴു​ രാ​ഷ്​​ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ ചേ​ര്‍​ന്ന്​ ഗു​പ്​​ക​ര്‍ സ​ഖ്യം രൂ​പ​വ​ത്​​ക​രി​ച്ച​ത്. ജ​മ്മു-​ക​ശ്​​മീ​രിന്റെ പ്ര​ത്യേ​ക അ​ധി​കാ​രം എ​ടു​ത്തു​ക​ള​ഞ്ഞ 2019 ആ​ഗ​സ്​​റ്റ്​ നാ​ലി​ലെ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി ചോ​ദ്യം​ചെ​യ്​​ത്​ ഗു​പ്​​ക​ര്‍ സ​ഖ്യം സ​മ​ര്‍​പ്പി​ച്ച ഹ​ര​ജി സു​പ്രീം​കോ​ട​തി പ​രി​ഗ​ണ​ന​യി​ലാ​ണ്.

എന്നാൽ സ​ര്‍​ക്കാ​റിന്റെ പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​ണെ​ന്നും ക​ശ്​​മീ​രിന്റെ അ​വ​കാ​ശ​ങ്ങ​ള്‍ പു​നഃ​സ്​​ഥാ​പി​ക്കു​ക​യെ​ന്ന പ​ഴ​യ നി​ല​പാ​ടി​ല്‍ മാ​റ്റ​മി​ല്ലെ​ന്നും യോ​ഗ​ശേ​ഷം സ​ഖ്യം അ​ധ്യ​ക്ഷ​ന്‍ ഫാ​റൂ​ഖ്​ അ​ബ്​​ദു​ല്ല ആ​വ​ര്‍​ത്തി​ച്ചു.

കേ​ന്ദ്ര സ​ര്‍​ക്കാ​റി​ല്‍​നി​ന്നും പ്ര​തി​കൂ​ല ന​ട​പ​ടി​യു​ണ്ടാ​യാ​ല്‍ എം.​പി സ്​​ഥാ​നം രാ​ജി​വെ​ക്കു​മോ​യെ​ന്ന മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന്​ ഇ​ല്ലെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തിന്റെ മ​റു​പ​ടി. എ​ന്നാ​ല്‍, തന്റെ ജ​ന​ങ്ങ​ള്‍​ക്കാ​യി പോ​രാ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button