KeralaNattuvarthaLatest NewsNewsIndia

ഇനി ഇഷ്ടമുള്ള വിതരണക്കാരില്‍ നിന്ന് എല്‍.പി.ജി സിലിണ്ടറുകള്‍ റീഫില്‍ ചെയ്യാം: പദ്ധതിയുമായി കേന്ദ്ര സർക്കാർ

അഞ്ച് നഗരങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക

ഡല്‍ഹി: ഉപയോക്താക്കള്‍ക്ക് ഇഷ്ടമുള്ള വിതരണക്കാരില്‍ നിന്ന് എല്‍.പി.ജി സിലിണ്ടറുകള്‍ റീഫില്‍ ചെയ്യാനുള്ള സൗകര്യവുമായി കേന്ദ്രസർക്കാർ. എല്‍.പി.ജി കണക്ഷന്‍ എടുത്ത ഓയില്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ പട്ടികയിലുള്ള വിതരണക്കാരില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് വിതരണക്കാരെ തിരഞ്ഞെടുക്കാമെന്ന് കേന്ദ്ര പെട്രോളിയംപ്രകൃതി വാതക മന്ത്രാലയം വ്യക്തമാക്കി.

ചണ്ഡിഗഡ്, കോയമ്പത്തൂര്‍, ഗുരുഗ്രാം, പൂനെ, റാഞ്ചി എന്നീ അഞ്ച് നഗരങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക. നിലവിലെ സംവിധാനത്തില്‍ ഒരിക്കൽ തിരഞ്ഞെടുത്ത വിതരണക്കാരിൽ നിന്നു മാത്രമാണ് വീണ്ടും എല്‍.പി.ജി സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ സാധിക്കുക. സിലിണ്ടറുടെ ലഭ്യത കുറവുള്ള വിദൂര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് റീഫില്‍ ചെയ്യാന്‍ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. പുതിയ പദ്ധതിയിലൂടെ ഇത് പരിഹരിക്കാനാണ് കേന്ദ്ര മന്ത്രാലയം ലക്ഷ്യമിടുന്നത്.

shortlink

Related Articles

Post Your Comments


Back to top button