Latest NewsKeralaNews

‘ഇന്ദിരാ ഗാന്ധിയും ഇ.എം.എസ്സും വിചാരിച്ചിട്ട് നടന്നിട്ടില്ലെന്ന് പിണറായി വിജയന്‍ ഓര്‍ത്താല്‍ നന്ന്’ : ശോഭാ സുരേന്ദ്രന്‍

ബി.ജെ.പിക്ക് വോട്ടേ കുറഞ്ഞിട്ടുള്ളൂ, പ്രവര്‍ത്തകരും മനോവീര്യവും കുറഞ്ഞിട്ടില്ല.

തിരുവനന്തപുരം : കൊടകര കുഴല്‍പ്പണകേസില്‍ ബിജെപി നേതാക്കളെ പിണറായി സർക്കാർ കുടുക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം ശക്തമാണ്. ഇപ്പോഴിതാ പിണറായിക്ക് നേരെ വിമർശനവുമായി ശോഭ സുരേന്ദ്രൻ രംഗത്ത്. ബി.ജെ.പിക്ക് വോട്ട് മാത്രമാണ് കുറഞ്ഞതെന്നും പ്രവര്‍ത്തകരും മനോവീര്യവും കുറഞ്ഞിട്ടില്ലെന്നും ബിജെപിയുടെ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ക്കൊപ്പം ശോഭാ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

read also: കോവിഡ് ശ്വാസകോശത്തെ മാത്രമല്ല തലച്ചോറിനെയും ബാധിക്കും, ബുദ്ധിശക്തിയ്ക്ക് കേട് വരാനും സാധ്യത: ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ

‘ബി.ജെ.പിക്ക് വോട്ടേ കുറഞ്ഞിട്ടുള്ളൂ, പ്രവര്‍ത്തകരും മനോവീര്യവും കുറഞ്ഞിട്ടില്ല. അത് തകര്‍ക്കാന്‍ പിണറായിയുടെ ഈ ചെപ്പടി വിദ്യക്കൊന്നും സാധിക്കില്ല. ഇന്ദിരാ ഗാന്ധിയും ഇ.എം.എസ്സും വിചാരിച്ചിട്ട് നടന്നിട്ടില്ലെന്ന് പിണറായി വിജയന്‍ ഓര്‍ത്താല്‍ നന്ന്’ – ശോഭാ സുരേന്ദ്രന്‍ പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button