COVID 19Latest NewsKeralaNattuvarthaNewsIndiaHealth & Fitness

വാക്‌സിന്‍ എടുത്തിട്ട് ഒരു പാര്‍ശ്വഫലവും ഇല്ല: വാക്‌സിന്‍ ഏറ്റില്ല എന്നാണോ അർത്ഥം?, വിദഗ്ദർ പറയുന്നു

വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡി ഉത്പാദിപ്പിക്കുക എന്നതിൽ കവിഞ്ഞ് വാക്സിന് ശാരീരിക പ്രശനങ്ങൾ ഉണ്ടാക്കുന്നതിൽ യാതൊരു ബന്ധവുമില്ല

ഡൽഹി: കോവിഡ് വാക്സിനേഷന് പിന്നാലെ ചിലർക്കെല്ലാം ക്ഷീണം, തലവേദന, പനി തുടങ്ങിയ പ്രശ്‌നങ്ങള്‍ കണ്ടുവരുന്നുണ്ട്. അതേസമയം ഒട്ടുമിക്കവർക്കും ഇത്തരത്തില്‍ ശാരീരിക പ്രശ്നങ്ങൾ ഒന്നുമുണ്ടാകുന്നില്ല. ‘ശാരീരിക പ്രശ്നങ്ങൾ ഉള്ളവരിലാണ് വാക്സിൻ പ്രവര്‍ത്തിച്ചതെന്നും, അത്തരം പ്രശ്നങ്ങൾ ഇല്ലാത്തവരില്‍ വാക്സിൻ ഏറ്റില്ലെന്നും, അതിനുമപ്പുറം വാക്സിന്റെ ഫലപ്രാപ്തിയെക്കുറിച്ച് വരെ പലതരത്തിലുള്ള ചർച്ചകളാണ് കളം പിടിക്കുന്നത്. ഇത്തരത്തിലുള്ള സംശയങ്ങൾക്ക് വിദഗ്ദർ നൽകുന്ന വിശദീകരണം ഇങ്ങനെയാണ്.

വാക്സിൻ പോലെ അകത്തേക്ക് ചെല്ലുന്ന അപരിചിത വസ്തുവിനെ പ്രതിരോധിക്കാനുള്ള സ്വാഭാവിക കഴിവ് നമ്മുടെ ശരീരത്തിനുണ്ട്. ശരീരത്തിന്റെ ഈ പ്രതിരോധ ശക്തി പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് വാക്‌സിന്‍ എടുത്ത ചിലര്‍ക്ക് പനിയും ക്ഷീണവും തലവേദനയുമൊക്കെ ഉണ്ടാവുന്നത്. വാക്സിനേഷന്റെ തൊട്ട് അടുത്ത ദിവസമാണ് ഇത്തരം പ്രശ്‌നങ്ങള്‍ കാണുന്നത്. ശരീരത്തിലെ വെളുത്ത രക്താണുക്കള്‍ വാക്സിനെ പ്രതിരോധിക്കുന്നതിന്റെ ഫലമായാണ് ഇത്തരം ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

സംസ്ഥാനത്തെ 58 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിലെന്ന് റിപ്പോർട്ട് : നഷ്ടത്തിലായ സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ സിഎജി ശുപാർശ

എന്നാൽ, പ്രതിരോധ ശക്തിയുടെ ഏറ്റക്കുറച്ചില്‍ കൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ എല്ലാവർക്കും ഉണ്ടാകാത്തത്. പ്രായമായവരില്‍ ഇത്തരം പാര്‍ശ്വ ഫലങ്ങള്‍ താരതമ്യേന കുറവാണ്. വാക്സിനേഷന് ശേഷം പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തവർ പ്രതിരോധ ശക്തി ഇല്ലാത്തവരാണെന്ന് ഇതുകൊണ്ട് അർത്ഥമില്ല. വാക്സിനോട് ഓരോരുത്തരുടെയും ശരീരം പ്രതികരിക്കുന്നത് പല രീതികളിൽ ആകാം എന്ന് വിദഗ്ദർ പറയുന്നു.

വാക്സിനേഷന് ശേഷം പാര്‍ശ്വഫലവും ഉണ്ടായില്ല എന്നതിനാൽ വാക്‌സിന്‍ ഏറ്റില്ല എന്നും കരുതേണ്ടതില്ലെന്നും, വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡി ഉത്പാദിപ്പിക്കുക എന്നതിൽ കവിഞ്ഞ് വാക്സിന് ശാരീരിക പ്രശനങ്ങൾ ഉണ്ടാക്കുന്നതിൽ യാതൊരു ബന്ധവുമില്ലെന്നും വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button