KeralaLatest NewsNews

നക്ഷത്ര ഹോട്ടലുകളിലെ ബില്ലുകൾ ഉൾപ്പെടെ വിചിത്രകണക്കുകൾ, ഫണ്ട് തിരിമറിയിൽ യൂത്ത് ലീഗ് ജില്ല കമ്മിറ്റിയിൽ ഭിന്നസ്വരം

നേതാക്കന്മാരുടെ സ്വകാര്യ യാത്രയുടെ ചെലവ് യൂത്ത് ലീഗ് വഹിക്കേണ്ടതില്ലെന്നു പ്രവർത്തകർ

കാസര്‍കോട്: കാസര്‍കോട് യൂത്ത് ലീഗ് ജില്ല കമ്മിറ്റിയിൽ അഭിപ്രായ ഭിന്നത ഉയരുന്നതായി റിപ്പോർട്ടുകൾ. സംസ്ഥാന നേതൃത്വം ഔദ്യോഗികമായി യൂത്ത് ലീഗ് കമ്മിറ്റിയെ പ്രഖ്യാപിത് കഴിഞ്ഞ ദിവസമാണ്. അസീസ് കളത്തൂര്‍ പ്രസിഡണ്ടും സഹീര്‍ ആസിഫ് ജനറല്‍ സെക്രട്ടറിയും ഷാനവാസ് എം.ബി ട്രഷററും എം.സി ശിഹാബ് മാസ്റ്റര്‍ സീനിയര്‍ വൈസ്പ്രസിഡന്റുമായ കമ്മിറ്റി ഔദ്യോഗികമായി നിലവിൽ വന്നെങ്കിലും നാളിതുവരെ കണക്ക് പുസ്തകങ്ങള്‍ കൈമാറാനോ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനോ പഴയ കമ്മിറ്റി തയ്യാറായിട്ടില്ലെന്നാണ് ആക്ഷേപം.

read also: മാതൃഭൂമി ചാനലിന്റെ എഡിറ്റോറിയല്‍ മേധാവി സ്ഥാനം ഉണ്ണി ബാലകൃഷ്ണന്‍ രാജിവച്ചു

ഇത് കൂടാതെ, പാർട്ടി ഫണ്ടിൽ തിരിമറികൾ നടത്തിയതായും സൂചന. എ സി ട്രെയിനിൽ യാത്ര ചെയ്തതും നക്ഷത്ര ഹോട്ടലുകളില്‍ താമസിച്ചത്തിന്റെയും ഭക്ഷണത്തിന്റെയും ഉൾപ്പെടെ വിചിത്രകണക്കുകളാണ് കണക്കുപുസ്തകത്തില്‍ ഉള്ളതെന്നും ആരോപണം ഉയരുന്നുണ്ട്. പിരിച്ചെടുത്ത ഫണ്ടുകളും ചെലവ് കഴിച്ചു മിച്ചം വന്ന തുകയിലും വലിയ അന്തരം ഉണ്ടെന്നും പ്രവർത്തകർ പറയുന്നു. ഇതിനെ തുടർന്ന് കമ്മറ്റിയിൽ ഭിന്നസ്വരം ഉയർന്നിരിക്കുകയാണ്. നേതാക്കന്മാരുടെ സ്വകാര്യ യാത്രയുടെ ചെലവ് യൂത്ത് ലീഗ് വഹിക്കേണ്ടതില്ലെന്നും ഇവര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button