KeralaLatest NewsNews

കോവിഡ് വ്യാപനത്തിനിടയിലും ആശ്വാസ വാർത്ത: കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 104 വയസുകാരി രോഗമുക്തി നേടി

ഐ.സി.യു.വിൽ ഉൾപ്പെടെ നീണ്ട 11 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് ജാനകിയമ്മ ആശുപത്രിയിൽ നിന്നും ഡിസ്ചാർജാകുന്നത്

കണ്ണൂർ: കോവിഡ് വ്യാപനത്തിനിടയിലും കണ്ണൂരിൽ നിന്നും ആശ്വാസ വാർത്ത. പരിയാരം സർക്കാർ മെഡിക്കൽ കോളേജിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 104 വയസുകാരി ജാനകിയമ്മ രോഗമുക്തി നേടി. ഐ.സി.യു.വിൽ ഉൾപ്പെടെ നീണ്ട 11 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് ജാനകിയമ്മ ആശുപത്രിയിൽ നിന്നും ഡിസ്ചാർജാകുന്നത്.

Read Also: അത്രയെളുപ്പം പിടിച്ചുകയറാൻ പറ്റുന്ന ഇടമല്ല സിനിമ: ഭാവന

മെയ് 31 നാണ് തളിപ്പറമ്പ് കോവിഡ് കെയർ സെന്ററിൽ നിന്നും ഓക്സിജൻ കുറഞ്ഞ നിലയിൽ ജാനകിയമ്മയെ കണ്ണൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുന്നത്. ഗുരുതരാവസ്ഥയിലായിരുന്ന ജാനകിയമ്മയെ ഐ.സി.യു.വിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നൽകി.

കോവിഡ് നോഡൽ ഓഫീസർ ഡോ. പ്രമോദിന്റെ നേതൃത്വത്തിൽ മെഡിസിൻ, അനസ്തേഷ്യ, പൾമണറി മെഡിസിൻ, തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടർമാരാണ് ചികിത്സ ഏകോപിപ്പിച്ചത്. 65 വയസിന് മുകളിലുള്ളവർ ഹൈ റിസ്‌ക് വിഭാഗത്തിൽ പെടുമ്പോഴാണ് 104 വയസുകാരി കോവിഡിനെ തോൽപ്പിച്ച് ജീവിതത്തിലേക്ക് തിരികെ എത്തുന്നത്.

ജാനകിയമ്മയ്ക്ക് വിദഗ്ധ പരിചരണം നൽകി ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവന്ന മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള എല്ലാ ജീവനക്കാർക്കും അഭിനന്ദനം അറിയിക്കുന്നുവെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കിയിരുന്നു. കോവിഡിനെ പൊരുതി തോൽപ്പിച്ച ജാനകിയമ്മയ്ക്ക് എല്ലാ ഭാവുകങ്ങളും നേർന്നുവെന്നും വീണാ ജോർജ് അറിയിച്ചു.

Read Also: ‘ഓണത്തിനൊരു മുറം പച്ചക്കറി’: സെക്രട്ടറിയേറ്റ് അങ്കണത്തിൽ പച്ചക്കറി തൈ നട്ട് മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button