COVID 19KeralaLatest NewsNews

വാക്സിൻ വേണ്ടെന്ന നിലപാടിൽ നിന്ന് മലക്കം മറിഞ്ഞ് ബാബാ രാംദേവ് : ഡോക്​ടര്‍മാര്‍ ദൈവത്തിന്റെ ദൂതന്‍മാരാണെന്ന് രാംദേവ്​

ഹരിദ്വാര്‍ : കോവിഡിനെ പ്രതിരോധിക്കാൻ അലോപ്പതി മരുന്നുകൾക്ക് സാധിക്കില്ല എന്നാണ് കഴിഞ്ഞ ദിവസങ്ങളിലായി രാംദേവ് പറഞ്ഞുകൊണ്ടിരുന്നത്. ഇതിനെ തുടർന്ന് ഐഎംഎയുമായി കടുത്ത തർക്കങ്ങളും ഉണ്ടായിരുന്നു. യോഗയും ആയുർവേദവും സംരക്ഷണം തീർക്കുന്നതുകൊണ്ട് തനിക്ക് വാക്സീൻ വേണ്ട എന്നും രാംദേവ് പ്രസ്താവന നടത്തിയിരുന്നു.

Read Also : കോവിൻ പോര്‍ട്ടലിനെതിരെയുള്ള വ്യാജവാർത്തയിൽ പ്രതികരണവുമായി ആരോഗ്യമന്ത്രാലയം 

അതേസമയം മുൻപ് എടുത്ത് നിലപാടില്‍ നിന്ന്​ മലക്കം മറിഞ്ഞ്​ പുതിയ പ്രസ്താവനയുമായി എത്തിയിരിക്കുകയാണ് യോഗ ഗുരു ബാബ രാംദേവ്​ ഇപ്പോൾ. താന്‍ വൈകാതെ കോവിഡ്​ വാക്​സിന്‍ സ്വീകരിക്കുമെന്നും ഡോക്​ടര്‍മാര്‍ ദൈവത്തിന്റെ ദൂതന്‍മാരാണെന്നുമാണ്​ രാംദേവിന്റെ പുതിയ പ്രസ്​താവന.

എല്ലാവര്‍ക്കും സൗജന്യമായി വാക്​സിന്‍ നല്‍കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ രാംദേവ് പ്രകീര്‍ത്തിക്കുകയും ചെയ്തു. ചരിത്രപരമായ തീരുമാനമാണ്​ പ്രധാനമന്ത്രി നരേന്ദ്ര മോദി എടുത്തതെന്ന്​ രാംദേവ്​ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button