Latest NewsNewsIndia

ഇന്ധനവില വർധനവിനെതിരെ കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്​

ന്യൂഡല്‍ഹി : രാജ്യത്തെ കുത്തനെയുള്ള ഇന്ധനവില വര്‍ധനവിനെതിരെ ​ കോണ്‍ഗ്രസ്​ ഇന്ന് പ്രതീകാത്മക പ്രതിഷേധ സമരം സംഘടിപ്പിക്കും. രാജ്യത്ത് പെട്രോള്‍ വില നൂറുകടന്നതിനെ തുടര്‍ന്നാണ്​ സമരം.

Read Also : വാക്സിൻ വേണ്ടെന്ന നിലപാടിൽ നിന്ന് മലക്കം മറിഞ്ഞ് ബാബാ രാംദേവ് : ഡോക്​ടര്‍മാര്‍ ദൈവത്തിന്റെ ദൂതന്‍മാരാണെന്ന് രാംദേവ് 

കോവിഡ്​ മാനദണ്ഡങ്ങള്‍ പാലിച്ച്‌​ പ്രദേശിക തലത്തില്‍ പെട്രോള്‍ പമ്പുകൾക്ക് മുന്നിലാകും സമരമെന്ന്​ പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. യു.പി.എ ഭരണകൂടവുമായി താരതമ്യം ചെയ്യുമ്പോൾ എന്‍.ഡി.എ സര്‍ക്കാര്‍ പെട്രോളിന്‍റെ എക്​സൈസ്​ നികുതി 23.87ശതമാനവും ഡീസലിന്റേത് 28.37 ശതമാനവും വര്‍ധിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെട്രോള്‍, ഡീസല്‍, പാചക വാതക വിലവര്‍ധിച്ചതോടെ​യുള്ള പ്രശ്​നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരികയാണ്​ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം രാജ്യത്ത് ഇന്ന് ഇന്ധനവില വീണ്ടും വർധിച്ചു. ഈ ​മാ​സം ഇ​ത് ആ​റാം ത​വ​ണ​യാ​ണ് ഇ​ന്ധ​ന​വി​ല വ​ര്‍​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 11 ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് 1.36 രൂ​പ​യും ഡീ​സ​ലി​ന് 1.44 രൂ​പ​യുമാണ് കൂടിയത്. പെ​ട്രോ​ളി​നും ഡീ​സ​ലി​നും 29 പൈ​സ വീ​ത​മാ​ണ് ഇ​ന്ന് കൂടിയത്. ഇതോടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 96.07 രൂ​പ​യും ഡീ​സ​ലി​ന് 91.53 രൂ​പ​യു​മായി. തി​രു​വ​ന​ന്ത​പു​രത്ത് പെ​ട്രോ​ളി​ന് 97.83 രൂ​പ​യും ഡീ​സ​ലി​ന് 93.19 രൂ​പ​യു​മാ​ണ്. കോ​ഴി​ക്കോ​ട് പെ​ട്രോ​ളി​ന് 96.24 രൂ​പ​യും ഡീ​സ​ല്‍ 91.60 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button