Latest NewsKeralaNews

അഭിപ്രായം പറയാം: പൊതുജനങ്ങളുമായി സംവദിക്കാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ തത്സമയ ഫോൺ ഇൻ പരിപാടി

വൈകുന്നേരം 5 മണി മുതൽ 6 മണി വരെ പൊതുജനങ്ങൾക്ക് മന്ത്രിയെ വിളിക്കാം.

തിരുവനന്തപുരം: പൊതുജനങ്ങളുമായി സംവദിക്കാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ തത്സമയ ഫോൺ ഇൻ പരിപാടി വെള്ളിയാഴ്ച (11-06-21) നടക്കും. വൈകുന്നേരം 5 മണി മുതൽ 6 മണി വരെ പൊതുജനങ്ങൾക്ക് മന്ത്രിയെ വിളിക്കാം. 18004257771 ( ടോൾ ഫ്രീ) എന്ന നമ്പറിലാണ് വിളിക്കേണ്ടത്.

Read Also: കോൺഗ്രസ് ദുർബലമാകുന്നുവെന്നത് ദു:ഖകരം: കോൺഗ്രസിനെ തളരാൻ അനുവദിക്കാൻ കഴിയില്ലെന്ന് കെ സുധാകരൻ

പൊതുമരാമത്ത് പ്രവൃത്തികളിൽ പൊതുജനങ്ങളുടെ അഭിപ്രായം കേൾക്കാനാണ് തത്സമയ ഫോൺ ഇൻ പരിപാടി. പരാതികൾ സ്വീകരിക്കുന്നതിനും നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനുമുള്ള സംവാദപരിപാടിയാണ് ഇത്. പരാതികളിന്മേൽ തദവസരത്തിൽ തന്നെ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം കൊടുക്കുകയും ചെയ്യും.

തുടർച്ചയായ മൂന്നാമത്തെ ആഴ്ചയാണ് മന്ത്രിയുടെ ഫോൺ ഇൻ പരിപാടി നടക്കുന്നത്. ആദ്യ രണ്ട് ആഴ്ചകളിലും ലഭിച്ച ഭൂരിഭാഗം പരാതികളിലും തീരുമാനങ്ങൾ എടുത്തു. ചില പരാതികളിൽ അടിയന്തര നടപടികളും സ്വീകരിച്ചിട്ടുണ്ട്.

Read Also: കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം:സംസ്ഥാനത്ത് ഇന്ന് കേസെടുത്തത് അയ്യായിരത്തിലധികം പേർക്കെതിരെ

shortlink

Related Articles

Post Your Comments

Related Articles


Back to top button