News

ഗ്ലൗസ് ക്ഷാമത്തിന് പരിഹാരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് 5000 ഗ്ലൗസുകളെത്തി

മെഡിക്കല്‍ കോളേജിലേക്ക് പതിനായിരത്തിൽ അധികം ഗ്ലൗസുകളെത്തും.

തിരുവനന്തപുരം: ഗ്ലൗസ് ക്ഷാമം നേരിടുന്ന ആശുപത്രികളിൽ കൂടുതല്‍ ഗ്ലൗസുകളെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് അയ്യായിരവും ജനറല്‍ ആശുപത്രിയിലേക്ക് രണ്ടായിരം ഗ്ലൗസുകളുമാണ് എത്തിച്ചത്. ആശുപത്രികളിലെ ഗ്ലൗസ് ക്ഷാമത്തെ കുറിച്ച് കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകൾ വന്നിരുന്നു.

Read Also: അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി ബിഎസ്എഫ്: മനുഷ്യക്കടത്ത് നടത്തിയ ബംഗ്ലാദേശ് പൗരന്‍ പിടിയില്‍

എന്നാൽ മെഡിക്കല്‍ കോളേജിലെ ഒരു ഐസിയുവിലേക്ക് മാത്രമായി ഒരുദിവസം കുറഞ്ഞത് വേണ്ടത് 150 ല്‍ അധികം ഗ്ലൗസുകളാണ്. നിലവിലെത്തിയ ഗ്ലൗസുകള്‍ കൊണ്ട് താല്‍ക്കാലിക പരിഹാരം മാത്രമേ ഉണ്ടാവു. ഗ്ലൗസുകള്‍ മുടങ്ങാതെ എത്തിക്കണമെന്ന നിര്‍ദ്ദേശം കെ.എം.സി.എല്ലിന് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജിലേക്ക് പതിനായിരത്തിൽ അധികം ഗ്ലൗസുകളെത്തും.

shortlink

Related Articles

Post Your Comments


Back to top button