KeralaLatest NewsNews

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ ഓപ്പറേഷന്‍ തിയറ്ററിലെ സീലിങ് തകര്‍ന്നു

തിയറ്റര്‍ സി- യില്‍ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ വൃത്തിയാക്കുന്ന ഭാഗത്താണ് സീലിങ് തകര്‍ന്നത്.

തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്കിടെ ഓപ്പറേഷന്‍ തിയറ്ററിലെ സീലിങ് തകര്‍ന്നു വീണു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന സംഭവത്തിൽ ആര്‍ക്കും പരുക്കില്ല. എന്നാല്‍, ഈ സമയം, എല്ലാ ടേബിളുകളിലും ശസ്ത്രക്രിയകള്‍ നടക്കുന്നുണ്ടായിരുന്നു. ഞായറാഴ്ച്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. തിയറ്റര്‍ സി- യില്‍ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ വൃത്തിയാക്കുന്ന ഭാഗത്താണ് സീലിങ് തകര്‍ന്നത്. മൂന്ന് മാസം അടച്ചിട്ട ശേഷം രണ്ടാഴ്ച മുന്‍പാണ് തിയറ്റര്‍ പ്രവര്‍ത്തനം തുടങ്ങിയത്

എന്നാൽ സീലിങ് പൂര്‍ണമായി ദ്രവിച്ച നിലയിലാണ്. അപകട സാധ്യത നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് നഴ്സുമാരുടെ വാട്സാപ് ഗ്രൂപ്പില്‍ ചിലര്‍ പ്രതികരിച്ചു. പണി നടത്തിയ എന്‍ജിനീയറോട് വിശദീകരണം ചോദിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button