CinemaMollywoodLatest NewsNews

സസ്പെൻസ് ത്രില്ലറുമായി സുധി അകലൂരിന്റെ ’13th’

കൊച്ചി: യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി സൈക്കോളജിക്കൽ സസ്പെൻസ് ത്രില്ലറുമായി നവാഗത സംവിധായകൻ സുധി അകലൂർ. ’13th’ പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. പോപ്സ്റ്റിക്ക് മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം പുതുമയുള്ള തിരക്കഥ ശൈലിയിലൂടെയും ത്രസിപ്പിക്കുന്ന ദൃശ്യങ്ങളിലൂടെയും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റാൻ കഴിയുന്ന ഒരു സിനിമയായിരിക്കും ’13th’ എന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്.

പാലക്കാടിന്റെ പശ്ചാത്തലത്തിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. പുതുമുഖങ്ങളാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മിഥുൻ അകലൂർ. സുഹൈൽ എന്നിവരുടേതാണ് 13thന്റെ കഥയും, തിരക്കഥയും.

Read Also:- അത്രയെളുപ്പം പിടിച്ചുകയറാൻ പറ്റുന്ന ഇടമല്ല സിനിമ: ഭാവന

സംവിധായകൻ സുധി അകലൂരിനൊപ്പം രഞ്ജിത്ത് ചിനക്കത്തൂർ കൂടി ചേർന്നാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ദിപിൻ ചിത്രസംയോജനവും, പശ്ചാത്തലസംഗീതം നിർവഹിക്കുന്നത് സച്ചിൻ റാം ആണ്. സമദ് സാം സ്റ്റിൽസ് നിർവഹിക്കുന്ന ചിത്രത്തിന്റെ ഡിസൈൻ ജബ്ബാറാണ്.

shortlink

Post Your Comments


Back to top button