KeralaLatest NewsNews

മത്സ്യത്തൊഴിലാളികള്‍ക്ക് ദിവസം 200 രൂപ സാമ്പത്തികസഹായം പ്രഖ്യാപിച്ച്‌ ഫിഷറീസ് മന്ത്രി

ഒട്ടേറെ കുടുംബങ്ങളാണ് കടല്‍കയറിയത് കാരണം വീട് നഷ്‌ടപ്പെട്ട് ക്യാമ്പുകളിലേക്ക് മാറിയിരിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് കടലില്‍ പോകാനാകാത്ത മത്സ്യത്തൊഴിലാളികള്‍ക്ക് ദിവസം 200 രൂപ സാമ്പത്തികസഹായം പ്രഖ്യാപിച്ച്‌ ഫിഷറീസ് മന്ത്രി സജി ചെറിയാന്‍. എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും ദുരിതകാലത്ത് പ്രത്യേകം ഭക്ഷ്യകിറ്റ് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘കടല്‍പ്രക്ഷുബ്‌ധമാകുമ്പോള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാനാവില്ല. ഈ ദിവസങ്ങളിലാണ് ദിവസം 200 രൂപയും ഭക്ഷ്യകിറ്റും നല്‍കുക. തീരദേശറോഡുകള്‍ നന്നാക്കാന്‍ 80 കോടി ഉടനടി അനുവദിക്കും. നിലവില്‍ പ്രഖ്യാപിച്ച പദ്ധതികളുടെ പുരോഗതി എല്ലാ മാസവും അവലോകനം ചെയ്യും’-സജി ചെറിയാന്‍ വ്യക്തമാക്കി.

Read Also: ക്ഷേ​ത്ര​ങ്ങ​ളും ക്രൈ​സ്​​ത​വ ദേ​വാ​ല​യ​ങ്ങ​ളും തു​റ​ക്കാ​ന്‍ അ​നു​മ​തി: ഉത്തരവുമായി ഒമാൻ

‘കടലാക്രമണം രൂക്ഷമാകാന്‍ സാദ്ധ്യതയുള്ള 57 കിലോമീറ്ററില്‍ സംരക്ഷണഭിത്തി ഉടന്‍ പണി തീര്‍ക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഒട്ടേറെ കുടുംബങ്ങളാണ് കടല്‍കയറിയത് കാരണം വീട് നഷ്‌ടപ്പെട്ട് ക്യാമ്പുകളിലേക്ക് മാറിയിരിക്കുന്നത്. ക്യാമ്പുകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കും’- അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button