COVID 19Latest NewsIndiaNews

കോവിഡ് വാക്സിനുകള്‍ക്കിടയിലെ ഇടവേള: ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

വൈറസിന്റെ പുതിയ വകഭേദങ്ങളെ മുന്‍നിര്‍ത്തി കോവിഷീല്‍ഡ് ഡോസുകള്‍ക്കിടയിലെ ഇടവേള കുറയ്ക്കണമെന്ന തരത്തിലെ റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു ഡോക്ടര്‍ പോള്‍

ന്യൂഡല്‍ഹി :കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകള്‍ക്കിടയിലെ ഇടവേള സംബന്ധിച്ച് നിലവില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇരുഡോസുകള്‍ക്കിടയിലെ സമയപരിധി കുറയ്ക്കുന്ന കാര്യത്തില്‍ കൃത്യമായ ശാസ്ത്രീയ പഠനം ആവശ്യമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

കോവിഷീല്‍ഡ് ഡോസുകള്‍ക്കിടയിലെ ഇടവേള വര്‍ധിപ്പിച്ച സമയത്ത് ആദ്യഡോസ് സ്വീകരിച്ചവരില്‍ വൈറസിനെതിരെ സൃഷ്ടിക്കപ്പെടുന്ന പ്രതിരോധശേഷിയാണ് മുഖ്യമായും പരിഗണിച്ചതെന്ന് നിതി ആയോഗ് അംഗം ഡോക്ടര്‍ വി.കെ പോള്‍ പറഞ്ഞു. ഇടവേള വര്‍ധിപ്പിക്കുമ്പോള്‍ കൂടുതല്‍ പേര്‍ക്ക് ആദ്യഡോസ് ലഭ്യമാക്കാന്‍ സാധിക്കുമെന്നതും ആശ്വാസകരമായി. അതിലൂടെ ആര്‍ജിത പ്രതിരോധശേഷി വര്‍ധിപ്പിക്കാമെന്ന സംഗതിക്കാണ് മുന്‍ഗണന നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. വൈറസിന്റെ പുതിയ വകഭേദങ്ങളെ മുന്‍നിര്‍ത്തി കോവിഷീല്‍ഡ് ഡോസുകള്‍ക്കിടയിലെ ഇടവേള കുറയ്ക്കണമെന്ന തരത്തിലെ റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Read Also   : സന്നദ്ധ സേനാ വളണ്ടിയറെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ അകാരണമായി മർദ്ദിച്ചെന്ന് പരാതി

ലോകാരോഗ്യസംഘടനയുടെ ഭാഗമായുള്ള പാനലുകളിലും കമ്മിറ്റികളിലും പ്രവര്‍ത്തിക്കുകയും ആഗോളതലത്തില്‍ അറിയപ്പെടുകയും ചെയ്യുന്ന വിദഗ്ധരടങ്ങിയ സംഘമാണ് നാഷണല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓഫ് ഇമ്യൂണൈസേഷന്‍. അതുകൊണ്ട് തന്നെ, ഇടവേള വര്‍ധിപ്പിക്കുന്നതുള്‍പ്പെടെ എന്‍.ടി.എ.ജി.ഐ എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാവരും മാനിക്കണമെന്നും ഡോക്ടര്‍ പോള്‍ കൂട്ടിച്ചേര്‍ത്തു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button