CinemaLatest NewsNewsKollywood

സൂര്യ 40: ഒഫീഷ്യൽ ടൈറ്റിൽ ഉടൻ പ്രഖ്യാപിക്കുമെന്ന് പാണ്ഡിരാജ്

ചെന്നൈ: സൂര്യയെ നായകനാക്കി പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂര്യ 40. ചിത്രത്തിന് താത്കാലികമായി അണിയറപ്രവർത്തകർ നൽകിയിട്ടുള്ള പേരാണ് സൂര്യ 40. സിനിമയുടെ ചിത്രീകരണം 35% പൂർത്തീകരിച്ചുവെന്നും, താത്കാലിക പേര് നൽകിയിരിക്കുന്ന സിനിമയുടെ ഒഫീഷ്യൽ ടൈറ്റിൽ ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നും സംവിധായകൻ പാണ്ഡിരാജ് തന്റെ ട്വിറ്ററിലൂടെ അറിയിച്ചു.

”സിനിമയുടെ ചിത്രീകരണം 35% കഴിഞ്ഞു. ലോക്ക്ഡൗണിന് ശേഷം ബാക്കി ചിത്രീകരണം കൂടി ആരംഭിക്കും. സിനിമയുടെ ഒഫീഷ്യൽ ടൈറ്റിൽ ഉടൻ തന്നെ പ്രഖ്യാപിക്കുന്നതായിരിക്കും. ടൈറ്റിൽ മാസ്സ് ആയിരിക്കും. പ്രേക്ഷകർ ജൂലൈ വരെ സമയം നൽകണമെന്നും” അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

പാണ്ഡിരാജ് ഒരുക്കുന്ന ചിത്രത്തിൽ പ്രിയങ്ക മോഹനാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സത്യരാജ്, ശരണ്യ, സൂരി തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സൺ പിക്ചേഴ്സാണ് ചിത്രം നിർമ്മിക്കുന്നത്.

shortlink

Post Your Comments


Back to top button