COVID 19Latest NewsUAENewsGulf

യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം

അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ പുതുതായി 2,123 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് ചികിത്സയിലായിരുന്ന 2,094 പേര്‍ രോഗമുക്തി നേടി. കോവിഡ് ബാധിച്ച് നാല് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

പുതിയതായി നടത്തിയ 2,49,746 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 5,96,017 പേര്‍ക്ക് യുഎഇയില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,75,288 പേര്‍ രോഗമുക്തരാവുകയും 1,724 പേര്‍ മരിക്കുകയും ചെയ്തു. നിലവില്‍ 19,005 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

shortlink

Related Articles

Post Your Comments


Back to top button