CricketLatest NewsNewsSports

ട്രെവർ ബെയിലിസ് ഐപിഎല്ലിൽ നിന്ന് ബിഗ് ബാഷിലേക്ക്

സിഡ്നി: മുൻ ഇംഗ്ലണ്ട് കോച്ച് ട്രെവർ ബെയിലിസ് ബിഗ് ബാഷിൽ സിഡ്നി തണ്ടറിന്റെ പുതിയ പരിശീലകനാകും. സിഡ്നി തണ്ടറുമായി മൂന്ന് വർഷത്തെ കരാറിലാണ് ട്രെവർ ബെയിലിസ് എത്തിയിരിക്കുന്നത്. നിലവിലെ കോച്ച് ഷെയിൻ ബോണ്ട് പിന്മാറിയ ഒഴിവിലേക്കാണ് ബെയിലിസ് എത്തുന്നത്.

തണ്ടർ കഴിഞ്ഞ കുറച്ച് സീസണുകളിലായി മികച്ച രീതിയിലാണ് ബിഗ് ബാഷിൽ കളിക്കുന്നത്. ടീമിനെ വരും സീസണിൽ കുറച്ചു കൂടി മികച്ച നിലയിൽ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ട്രെവർ ബെയിലിസ് വ്യക്തമാക്കി.

Read Also:- യൂറോ കപ്പ് ഉദ്ഘാടന മത്സരത്തിൽ ഇറ്റലിക്ക് തകർപ്പൻ ജയം

2019 ലോകകപ്പ് വിജയിച്ച ഇംഗ്ലണ്ടിന്റെ പരിശീലകനായിരുന്നു ബെയിലിസ്. നിലവിൽ ഐ.പി.എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ പരിശീലകൻ കൂടിയാണ് ബെയിലിസ്. ബിഗ് ബാഷിൽ സിഡ്നി സിക്‌സേഴ്‌സിന്റെ കോച്ചായി ബെയിലിസ് മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്. 2011 മുതൽ 2015 വരെയുള്ള കാലഘട്ടത്തിൽ ടീം കിരീടം നേടിയപ്പോഴും ബെയിലിസ് ആയിരുന്നു കോച്ച്.

shortlink

Related Articles

Post Your Comments

Related Articles


Back to top button