KeralaLatest NewsNews

ആയിഷ 20നു ഹാജർ ആവാതിരുന്നാൽ കുറ്റവാളിയേ ഒളിപ്പിക്കാൻ ഗൂഢാലോചന നടത്തിയ ശിവൻകുട്ടിക്ക് എതിരെ കേസ് എടുക്കണം: ശങ്കു ടി ദാസ്

രാഷ്ട്രീയ അഭയാർത്ഥിത്വം കൊടുക്കാൻ കേരളം സ്വന്തമായി റെഫ്യൂജി പോളിസി ഉള്ള സ്വതന്ത്ര പരമാധികാര രാഷ്ട്രമൊന്നുമല്ലല്ലോ!

കൊച്ചി : സ്വകാര്യ ചാനൽ ചർച്ചയിൽ കേന്ദ്ര സർക്കാരിനെതിരെ ബയോ വെപ്പൺ പരാമർശം നടത്തിയ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയ്ക്ക് നേരെ ബിജെപി നൽകിയ പരാതിയിൽ കേസെടുത്തിരിക്കുകയാണ്. രാജ്യദ്രോഹ കുറ്റം ചുമത്തിയ ഈ കേസിൽ 20 നു ഹാജരാകണം എന്നാണു പോലീസ് നോട്ടീസ് നൽകിയിരിക്കുന്നത്. എന്നാൽ 20 നു ഹാജരായാൽ തന്നെ ലക്ഷദ്വീപിൽ ലോക് ചെയ്തുകളയുമെന്നും കേസ് അവസാനിക്കാതെ കേരളത്തിൽ വരാൻ കഴിയില്ലെന്നും ഐഷ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ വിഷയത്തിൽ ഐഷയ്ക്ക് സഹായവുമായി മന്ത്രി വി ശിവൻകുട്ടി രംഗത്ത്.

ഐഷയോട് മുഖ്യമന്ത്രി പിണറായി വിജയനെ കാണാനും ആവശ്യമായ സഹായങ്ങൾ ചെയ്തു തരാമെന്നുമാണ് ശിവൻകുട്ടി പറയുന്നത്. ഇതിനെതിരെ വിമർശനവുമായി അഡ്വ. ശങ്കു ടി ദാസ്. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ ആയിഷ 20 നു ഹാജർ ആവാതിരുന്നാൽ കുറ്റവാളിയേ ഒളിപ്പിക്കാൻ ഗൂഢാലോചന നടത്തിയതിന് ശിവൻകുട്ടിക്ക് എതിരെ കേസ് എടുക്കണമെന്നും ശങ്കു ടി ദാസ് പറയുന്നു

read also: പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു, യുവതിയെ അപമാനിച്ച സിപിഎം നേതാവിനെതിരെ ജാമ്യമില്ല കേസ് : സംഭവം കേരളത്തില്‍

കുറിപ്പ് പൂർണ്ണരൂപം

ഈ മാസം 20ന് അന്വേഷണത്തിനായി നേരിട്ട് ഹാജർ ആവാനാണ് ആയിഷ സുൽത്താനയോട് ലക്ഷദ്വീപ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഇന്ന് മന്ത്രി ശിവൻകുട്ടിയുമായുള്ള ഫോൺ സംഭാഷണത്തിൽ ആയിഷ പറയുന്നത് “അന്വേഷണത്തിനായി ഹാജർ ആയാൽ അവര് അവിടെ തന്നെ എന്നേ ലോക്ക് ചെയ്യും, പിന്നെ എനിക്ക് ഇങ്ങോട്ട് വരാൻ പറ്റുമെന്ന് തോന്നുന്നില്ല, അതോണ്ട് പോവാതിരിക്കാൻ ആണ് ഞാൻ ആലോചിക്കുന്നത്” എന്നാണ്.

ഉടനെ ശിവൻകുട്ടി മറുപടി പറയുന്നത്, “ബഹുമാനപ്പെട്ട മുഖ്യമന്ത്രിയേ ഒന്ന് കാണൂ, അതിനായി തിരുവനന്തപുരത്ത് വരുമ്പോൾ എന്നെയും കാണൂ, കുഴപ്പമില്ല” എന്നാണ്.
ചുരുക്കത്തിൽ, അന്വേഷണ ഏജൻസിയുടെ മുന്നിൽ ഹാജർ ആവാതെ, നിയമ നടപടികളോട് സഹകരിക്കാതെ, ലക്ഷദ്വീപ് പോലീസിന് പിടികിട്ടാ പുള്ളിയായി ഇവിടെ തന്നെ ഒളിച്ചു താമസിക്കാൻ വേണ്ട സൗകര്യം മുഖ്യമന്ത്രി ചെയ്തു തരും, ഞാനും സഹായിക്കാം എന്ന്.
ഇതൊക്കെ എന്ത് അധികാരം വെച്ചാണാവോ ഇയാളീ പറയുന്നത്?
അയിഷാ സുൽത്താനക്ക് ലക്ഷദ്വീപിൽ എത്തിയാൽ അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഭയമുണ്ടെങ്കിൽ അവര് കേരളാ ഹൈക്കോടതിയെ മുൻ‌കൂർ ജാമ്യത്തിന് സമീപിക്കുകയാണ് വേണ്ടത്. അല്ലാതെ ഒരു യൂണിയൻ ടെറിട്ടറിയിൽ നടക്കുന്ന നിയമ നടപടിയിൽ നിന്ന് ഒരു പ്രതിയെ സംരക്ഷിക്കാൻ മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിക്ക് ഒരു അധികാരവുമില്ല.
യു.പിയിൽ താമസിക്കുന്ന ഒരു മലയാളിക്ക് എതിരെ കേരളാ പോലീസ് കേസ് എടുത്താൽ അതിൽ ഹാജർ ആവുകയൊന്നും വേണ്ട, യോഗി ആദിത്യനാഥിനെ ഒന്ന് കണ്ടാൽ മതി എന്ന് പറയാൻ ഒരു യു.പി മന്ത്രിക്ക് പറ്റുമോ?

മറ്റൊരിടത്ത് നിയമ നടപടി നേരിടുന്ന ഒരു കുറ്റാരോപിതയെ അന്വേഷണ ഏജൻസികൾക്ക് വിട്ടു കൊടുക്കാതെ രാഷ്ട്രീയ അഭയാർത്ഥിത്വം കൊടുക്കാൻ കേരളം സ്വന്തമായി റെഫ്യൂജി പോളിസി ഉള്ള സ്വതന്ത്ര പരമാധികാര രാഷ്ട്രമൊന്നുമല്ലല്ലോ!
20ന് ആയിഷ ഹാജർ ആവാതിരുന്നാൽ കുറ്റവാളിയേ ഒളിപ്പിക്കാൻ ഗൂഢാലോചന നടത്തിയതിന് ശിവൻകുട്ടിക്ക് എതിരെയും ലക്ഷദ്വീപ് പോലീസ് കേസ് എടുക്കുകയാണ് ശരിക്കും വേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button