Latest NewsKeralaNewsCrime

62 കുപ്പി മദ്യവുമായി ട്രെയിനില്‍ രണ്ട് സ്‌ത്രീകള്‍ പിടിയില്‍

ട്രെയിൻ കായംകുളം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ആർ.പി.എഫ്. ഉദ്യോഗസ്ഥർ ഇവരെ മദ്യവുമായി പിടികൂടിയത്

കായംകുളം : ട്രെയിനിൽ മദ്യം കടത്താൻ ശ്രമിച്ച രണ്ട് സ്‌ത്രീകള്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശികളായ ദിപി, ഷീജ എന്നിവരാണ് റെയിൽവേ പോലീസിന്റെ പിടിയിലായത്. ബെംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ഐലന്റ് എക്സ്പ്രസ് ട്രെയിനിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. രണ്ട് ബാഗുകളിലായി സൂക്ഷിച്ചിരുന്ന 750 മില്ലി ലിറ്ററിന്റെ 62 കുപ്പി മദ്യവും ഇവരിൽ നിന്നും കണ്ടെടുത്തു.

ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. ട്രെയിൻ കായംകുളം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ആർ.പി.എഫ്. ഉദ്യോഗസ്ഥർ ഇവരെ മദ്യവുമായി പിടികൂടിയത്. കർണാടകത്തിൽ നിർമ്മിച്ച മദ്യമാണ് പിടികൂടിയത്. തിരുവനന്തപുരം സ്വദേശിയായ രമേശനും, ബംഗളുരു സ്വദേശിയായ തമിഴ് സംസാരിക്കുന്ന ഒരാളും കേസിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം.

Read Also  :  കടൽകടന്ന് വീ​ണ്ടും മെ​ഡി​ക്ക​ല്‍ സ​ഹാ​യം: 8000 മെ​ഡി​ക്ക​ല്‍ ഓ​ക്​​സി​ജ​ന്‍ സി​ലി​ണ്ട​റു​കൾ ഇന്ത്യയിലേക്ക്

സ്ത്രീകളെ ബംഗളൂരുവിൽ നിന്ന് മദ്യം തിരുവനന്തപുരത്ത് എത്തിച്ച് നൽകുന്നതിനാണ് നിയോഗിച്ചിരുന്നത്. തിരുവനന്തപുരത്ത് എത്തുമ്പോൾ മദ്യം അവിടെ എത്തുന്ന ആൾക്ക് കൈമാറാനായിരുന്നു നിർദേശം. സ്ത്രീകളിൽ നിന്നും മദ്യം വാങ്ങാനെത്തിയ ടാക്സി ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തതായും സൂചന ലഭിക്കുന്നുണ്ട്. പ്രധാന പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചതായും റെയിൽവേ പോലീസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button