Latest NewsNewsInternational

കൈയില്‍ കത്തിയുമായി ആക്രമിക്കാന്‍ എത്തിയ യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ചു കൊന്നു

വെസ്റ്റ്ബാങ്കിലെ ചെക്ക്‌പോയിന്റിലാണ് സംഭവം.

ടെല്‍ അവീവ്: ഇസ്രേയൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് ഫലസ്തീന്‍ യുവതി കൊല്ലപ്പെട്ടു. വെസ്റ്റ്ബാങ്കിലെ ചെക്ക്‌പോയിന്റിലാണ് സംഭവം. ചെക്ക്പോയിന്റില്‍ കാവല്‍ നില്‍ക്കുന്ന ഇസ്രയേല്‍ ബോര്‍ഡര്‍ പൊലീസിന്റെയും സിവിലിയന്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെയും സമീപത്തേക്ക് കൈയില്‍ കത്തിയുമായി ഓടിയെത്തിയ യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ചിടുകയായിരുന്നു

read also: തികഞ്ഞ ഫാസിസം: രമ്യാ ഹരിദാസ് എംപിക്കെതിരെ വധഭീഷണി മുഴക്കിയ സിപിഎം അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് രമേശ് ചെന്നിത്തല
ജെറിക്കോ നഗരത്തിനടുത്തുള്ള അക്കാബത്ത് ജാബറിലെ ഫലസ്തീന്‍ അഭയാര്‍ഥിക്യാമ്ബില്‍ താമസിക്കുന്ന 28കാരിയായ യുവതിയാണ് കൊല്ലപ്പെട്ടത്. നിരവധി തവണ യുവതിക്ക് മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇവര്‍ അത് അവഗണിച്ചതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ വെടിവച്ചതെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button