KeralaLatest NewsNews

നടന്‍ സഞ്ചാരി വിജയ് വാഹനാപകടത്തില്‍ മരിച്ചു

2015ല്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു

ബംഗളൂരു: പ്രശസ്ത കന്നഡ നടന്‍ സഞ്ചാരി വിജയ് വാഹനാപകടത്തില്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ് അദ്ദേഹം ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

Also Read: കോവിഡ് മരണങ്ങൾ മറച്ചുവെയ്ക്കുന്നത് അംഗീകരിക്കാൻ കഴിയില്ല: കൃത്യമായ വിവരങ്ങൾ സർക്കാർ വെളിപ്പെടുത്തണമെന്ന് ഹൈക്കോടതി

ശനിയാഴ്ച രാത്രിയിലാണ് സഞ്ചാരി വിജയ് യാത്ര ചെയ്തിരുന്ന ബൈക്ക് അപകടത്തില്‍പ്പെട്ടത്. ബംഗളൂരിവിലെ എല്‍ ആന്‍ഡി ടി സൗത്ത് സിറ്റിയിലെ ജെപി നഗറിലാണ് അപകടമുണ്ടായത്. സുഹൃത്തിനൊപ്പം മരുന്ന് വാങ്ങാനായി പുറത്തിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച ബൈക്ക് തെന്നിമാറുകയായിരുന്നു. സുഹൃത്തായ നവീനാണ് ബൈക്ക് ഓടിച്ചിരുന്നത്. നവീനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും നടനെ രക്ഷിക്കാനായില്ല. നടന് മസ്തിഷ്‌ക മരണം സംഭവിച്ചെന്നും അവയവദാനം ചെയ്യാന്‍ കുടുംബം സമ്മതം അറിയിച്ചിട്ടുണ്ടെന്നും ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. 2015ല്‍ ‘നാന്‍ അവനല്ല അവളു’ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സഞ്ചാരി വിജയ് സ്വന്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button