KeralaLatest NewsNews

ഇപ്പോൾ ‘ഷേവിങ്ങി’ന്റെ കാലമാണല്ലോ? കോടതി അവരെ തൂക്കിക്കൊല്ലും: അലി അക്ബർ

ആർക്ക് വേണെമെങ്കിലും വളച്ചെടുക്കാവുന്ന രീതിയിൽ അവർ കുഞ്ഞുങ്ങളെ വളർത്തി.

തിരുവനന്തപുരം: നിമിഷ കേസിൽ പ്രതികരിച്ച് അലി അക്ബർ. ഒരു ചാനൽ ചർച്ചയ്ക്കിടെയാണ് അദ്ദേഹം അഫ്‌ഗാൻ ജയിലിൽ കഴിയുന്ന പെൺകുട്ടികളുടെ വിഷയത്തിൽ പ്രതികരിച്ചത്. ചർച്ചയിൽ നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദുവും പങ്കെടുത്തു. താൻ അപമാനിതയായെന്നും എന്തുകൊണ്ട് നിമിഷയടക്കമുള്ള പെൺകുട്ടികളെ ഡീപ്പോർട്ട് ചെയ്യണമെന്ന് അഫ്ഗാൻ ഗവണ്മെന്റ് പറയുന്നുവെന്നും ബിന്ദു ചോദിച്ചു. ‘ഞാനൊരു ഹിന്ദുവാണ്, ഇന്ത്യ ഗവണ്മെന്റ് ഹുന്ദുയിസത്തെ പുനരുദ്ധപ്പിക്കണമെന്നല്ലേ പറയുന്നത് .എങ്കിൽ എന്റെ ഹിന്ദുയിസം എവിടെ പോയി’-ബിന്ദു ചോദിച്ചു. എന്നാൽ നിമിഷയുടെ അമ്മയ്ക്ക് വ്യക്തമായ മറുപടി നൽകിക്കൊണ്ടാണ് അലി അക്ബർ രംഗത്ത് എത്തിയത്.

‘തല താഴ്‌ത്തേണ്ടത് പിണറായി സർക്കാരും, ഉമ്മൻ ചാണ്ടിയും, എല്ലാ രാഷ്ട്രീയക്കാരുമാണ്. കാരണം നമ്മൾ നിരന്തരമായി പറഞ്ഞിട്ടുണ്ട് ഇവിടെ ജിഹാദിസം ഉണ്ടെന്നും ലൗ ജിഹാദ് ഉണ്ടെന്നും ഇവിടത്തെ ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടികളെ മതം മാറ്റി ഇങ്ങനെയുള്ള വിസ്‌ഫോടനങ്ങൾക്ക് വേണ്ടി കൊണ്ടു പോകുന്നുണ്ടെന്നും നിരന്തരമായി മുറവിളി കുട്ടിയപ്പോഴെല്ലാം അങ്ങനെയൊന്ന് ഇല്ല എന്ന് പറഞ്ഞു കൊണ്ട് ഇതിനെയൊക്കെ മൂടിവച്ച ആളുകളാണ് ഇവരൊക്കെ.. അത് കൊണ്ട് ഇവരുടെ തല കുനിഞ്ഞ് തന്നെ നിൽക്കണം ഈ അമ്മയുടെ മുന്നിൽ’- അലി അക്ബർ പ്രതീകരിച്ചു.

‘എന്നാൽ ഒരു കാരണവശാലും ഈ പെൺകുട്ടികളെ ഇന്ത്യ സ്വീകരിക്കരുത്. കാരണം ഇതിന് മുൻപും ഇവിടെന്ന് പോയ മലയാളികൾ കാശ്‌മീരിൽ വെടിയേറ്റ് മരിച്ച സംഭവത്തിൽ തന്റെ മകന്റെ ശരീരം കാണേണ്ട എന്ന് പറഞ്ഞ ഒരു ഉമ്മയും ഇവിടെ ഉണ്ട്. എന്നാൽ നിമിഷയുടെ അമ്മ അവരുടെ മകളെക്കുറിച്ച് മാത്രമാണ് ആലോചിക്കുന്നത്. നൂറ് കണക്കിന് കുഞ്ഞുങ്ങൾ പൊട്ടിത്തെറിച്ചിട്ടുണ്ട്, നൂറ് കണക്കിന് മനുഷ്യർ പൊട്ടിത്തെറിച്ചിട്ടുണ്ട് അവർക്കൊക്കെ അച്ഛനുമുണ്ടായിരുന്നു അമ്മയുമുണ്ടായിരുന്നു. ഇതേ മാതൃ വികാരം അവർക്കുണ്ടായിരുന്നില്ല…എന്ത് കൊണ്ട് അതിനെ കുറിച്ച് ചിന്തിക്കുന്നില്ല. ഈ പോയ ആളുകൾ കൊന്നൊടുക്കിയ മനുഷ്യരെ കുറിച്ച് ചിന്തിച്ചു നോക്കൂ. ഈ ജിഹാദിസത്തിനെ അത്ര ലഘുവായി കാണാൻ കഴിയില്ല. ഇത് ഒരു വിശുദ്ധ യുദ്ധം തന്നെയാണ്. അത് മതം പഠിപ്പിക്കുന്നതാണ് ഇവിടെ പീസസ് സ്‌കൂളിൽ അക്ബർ പഠിപ്പിച്ചില്ലേ നമസ്ക്കരിക്കാത്തവനെ കൊല്ലണമെന്ന്, ഇപ്പോഴും പഠിപ്പിക്കുന്നില്ലേ.. ഇപ്പോഴും ഖുറാനിൽ പറയുന്നില്ലേ യഹൂദികളെയും ക്രിസ്ത്യാനികളെയും സുഹൃത്ത്ക്കളായി സ്വീകരിക്കരുതെന്ന് ആ ആയത്തുകൾ മാറ്റിയിട്ടുണ്ടോ?’- അലി അക്ബർ പറഞ്ഞു.

Read Also:  മകളെ കാണണം,വേണമെങ്കിൽ അഫ്‌ഗാനിസ്ഥാനിലും പോകാൻ തയ്യാർ : ആത്മഹത്യയല്ലാതെ വേറെ വഴിയില്ലെന്ന് നിമിഷ ഫാത്തിമയുടെ അമ്മ

‘അഫ്ഗാൻ ജയിലിൽ കഴിയുന്ന പെൺകുട്ടികളിൽ എത്ര ക്രിസ്ത്യാനികളുണ്ട്. നിമിഷയുടെ അമ്മ പറയുന്നു ഞാൻ ഒരു നല്ല നായരാണെന്ന് പക്ഷെ ആ കുട്ടിയെ അവർ ഹിന്ദുവായിട്ടല്ല വളർത്തിയത്. ക്രിസ്ത്യാനികൾ അവരുടെ മക്കളെ ക്രിസ്ത്യാനിയായി വളർത്തുന്നില്ല. ആ ധർമ്മത്തിൽ അവരെ പഠിപ്പിച്ചിട്ടില്ല. ആർക്ക് വേണെമെങ്കിലും വളച്ചെടുക്കാവുന്ന രീതിയിൽ അവർ കുഞ്ഞുങ്ങളെ വളർത്തി. ഈ സംഭവം മാത്രമല്ല കേരളത്തിൽ നിന്ന് ഒരുപാട് പെൺകുട്ടികളെ കുറിച്ച് ഒരറിവും ഇല്ല. ഒരു കുട്ടിയെ കാണാതായിട്ട് നാല് വർഷമായി. ആർക്കും ഒന്നുമറിയില്ല. ഒന്നുമറിയാത്ത വിഡ്ഢികളായി ഭരണകൂടം നിൽക്കുമ്പോൾ ഇനിയും ഒരുപാട് നിമിഷമാരുണ്ടാകും, ഒരുപാട് നിമിഷമാരുടെ അമ്മമാർ ഇനിയും കരയും…’- അലി അക്ബർ പറഞ്ഞു.

‘ഈ പെൺകുട്ടികളെ നാട്ടിൽ കൊണ്ടു വന്നെന്നിരിക്കട്ടെ ഇവിടത്തെ കോടതിയും തൂക്കി കൊല്ലും. രാജ്യദ്രോഹം തന്നെയല്ലേ ഇവർ ചെയ്തത്. ലോകമാനവികതയ്‌ക്കെതിരെ യുദ്ധം ചെയ്തു. പക്ഷെ അവരെ ഇവിടെ കൊണ്ടുവന്നാൽ സേവ് തുടങ്ങും. ഇപ്പോൾ ‘ഷേവിങ്ങി’ന്റെ കാലമാണല്ലോ എല്ലാം. സേവ് ഫാത്തിമ, സേവ് നിമിഷ എന്നിങ്ങനെ തുടങ്ങും. രാജ്യദ്രോഹം തൊഴിലാക്കി മാറ്റിയ കുറേയാളുകൾ ഇന്ത്യയിലുണ്ട്’- അലി അക്ബർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button