Latest NewsNewsIndia

തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയതിന് പിന്നാലെ മുകുള്‍ റോയിക്ക് പുതിയ പദവി : ബിജപിക്കെതിരെ പുതിയ നീക്കവുമായി മമത

കൊല്‍ക്കത്ത: ബി.ജെപിയില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ മുകുള്‍ റോയിക്ക് ഉന്നതി പദവി നല്‍കുമെന്ന് സൂചന. ദേശീയ വൈസ് പ്രസിഡന്റ് പദവിയാണ് അദ്ദേഹത്തിന് മമത നല്‍കാനൊരുങ്ങുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മമതയ്ക്കെതിരെ വ്യക്തിപരമായ ആക്രമണത്തിന് മുകുള്‍ റോയ് തയ്യാറായിരുന്നില്ല. അതുകൊണ്ടാണ് അദ്ദേഹത്തെ മമത പാര്‍ട്ടിയില്‍ തിരിച്ചെടുത്തതെന്നാണ് കരുതുന്നത്.

Read Also : ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി എല്ലാ സീറ്റുകളിലും മത്സരിക്കും: അരവിന്ദ് കെജ്‌രിവാള്‍

അതേസമയം 2024 ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് മമതയുടെ ഓരോ നീക്കങ്ങളും. അഭിഷേക് ബാനര്‍ജിയെ ദേശീയ തലത്തിലെ നീക്കങ്ങള്‍ക്കായിട്ടാണ് മമത ഉപയോഗിക്കുന്നത്. മുകുള്‍ റോയ് സംസ്ഥാന തലത്തില്‍ തൃണമൂലിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കും. യുപി തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ മത്സരിക്കുന്നുണ്ട്. ദേശീയ തലത്തില്‍ പ്രതിപക്ഷ സഖ്യത്തിനും മമത ശ്രമിക്കുന്നുണ്ട്. യു.പിയില്‍ അഖിലേഷ് യാദവുമായി സഖ്യത്തിന് മുകുള്‍ റോയിയും അഭിഷേക് ബാനര്‍ജിയും നേതൃത്വം നല്‍കുമെന്നാണ് സൂചന.

 

തൃണമൂലിലെ പ്രമുഖ നേതാക്കളെ കളം മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു മുകുള്‍ റോയ്. ഇനി പാര്‍ട്ടി വിട്ടവരെ തിരിച്ചുകൊണ്ടുവരാനാണ് മുകുള്‍ റോയിയുടെ അടുത്ത ദൗത്യം .

shortlink

Related Articles

Post Your Comments

Related Articles


Back to top button