KeralaLatest NewsNews

ഫസ്റ്റ് ബെൽ 2.0: ഡിജിറ്റൽ ക്ലാസുകളുടെ ട്രയൽ നീട്ടി

ഫസ്റ്റ് ബെൽ 2.0 ഡിജിറ്റൽ ക്ലാസുകളുടെ ട്രയൽ സംപ്രേഷണം ജൂൺ 18 വരെയാണ് നീട്ടിയത്

തിരുവനന്തപുരം: ഫസ്റ്റ് ബെൽ 2.0 ഡിജിറ്റൽ ക്ലാസുകളുടെ ട്രയൽ നീട്ടി. കൈറ്റ് വിക്ടേഴ്സ് വഴി സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ് ബെൽ 2.0 ഡിജിറ്റൽ ക്ലാസുകളുടെ ട്രയൽ സംപ്രേഷണം ജൂൺ 18 വരെയാണ് നീട്ടിയത്. പ്രീ പ്രൈമറി മുതൽ പത്തുവരെ ക്ലാസുകൾ ജൂൺ ആദ്യവാരം സംപ്രേഷണം ചെയ്തതിന്റെ പുനഃസംപ്രേഷണമായിരിക്കും 14 മുതൽ 18 വരെ നടക്കുന്നത്. ജൂൺ 21 മുതൽ ഇവർക്കായി പുതിയ ക്ലാസുകൾ സംപ്രേഷണം ചെയ്യും.

Read Also: രണ്ടാനച്ഛന്റെ മർദ്ദനത്തിൽ പരിക്കേറ്റ ഒരു വയസുകാരിയ്ക്ക് സർക്കാരിന്റെ സഹായം; ചികിത്സാ ചെലവ് ഏറ്റെടുക്കാൻ തീരുമാനം

പ്ലസ് ടു ക്ലാസുകൾ നേരത്തെ പ്രഖ്യാപിച്ചപോലെ ജൂൺ 7 മുതൽ 11 വരെയുള്ള ക്ലാസുകളുടെ അതേ ക്രമത്തിൽ 14 മുതൽ 18 വരെ കൈറ്റ് വിക്ടേഴ്സിൽ പുനഃസംപ്രേഷണം ചെയ്യും.

സംസ്ഥാനത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നിലവിലുള്ള സാഹചര്യത്തിൽ അയൽപക്ക പഠനകേന്ദ്രങ്ങൾ ഉൾപ്പെടെ സജീവമാക്കി മുഴുവൻ കുട്ടികൾക്കും ക്ലാസ് ലഭിക്കുന്നു എന്നുറപ്പുവരുത്താനാണ് ട്രയൽ സംപ്രേഷണം ഒരാഴ്ച്ച കൂടി നീട്ടിയതെന്ന് കൈറ്റ് സി.ഇ.ഒ. കെ.അൻവർ സാദത്ത് അറിയിച്ചു. ഈ ആഴ്ച കലാ-കായിക-മാനസികാരോഗ്യ ക്ലാസുകളും വിദഗ്ധരുടെ സന്ദേശങ്ങളും സംപ്രേഷണം ചെയ്യും. ക്ലാസുകളും സമയക്രമവും തുടർച്ചയായി www.firstbell.kitekerala.gov.in പോർട്ടലിൽ ലഭ്യമാക്കും.

Read Also: ഇന്ത്യ, പാകിസ്ഥാന്‍ തുടങ്ങി ആറു രാജ്യങ്ങള്‍ റെഡ് ലിസ്റ്റില്‍: തൊഴില്‍ വിസകള്‍ അനുവദിക്കുന്നത് ബഹ്‌റിന്‍ നിറുത്തി വച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button