COVID 19KeralaLatest NewsNews

പഠനം ഓൺലൈനിൽ ആണെങ്കിലും പ്രാർത്ഥനയും ദേശീഗാനവും മുടക്കരുത്

പേ​രാ​മ്പ്ര: പഠനം ഓൺലൈൻ പ്ലാറ്റ് ഫോമുകളിലേക്ക് മാറിയാലും വിദ്യാലയത്തിന്റെ പ്രതീതി ഉണർത്തുന്ന ബെല്ലും ദേശീയ ഗാനവും പ്രാർത്ഥനയുമെല്ലാം ഇപ്പോഴും വെ​ര്‍​ച്വ​ല്‍ ക്ലാസ് മുറികളിലും പിന്തുടരുന്ന ഒരു സ്കൂൾ ഉണ്ട് കേരളത്തിൽ. അവിടുത്തെ കുട്ടികൾക്ക് ഒരു ദിവസം പോലും പ്രാർത്ഥന മുടങ്ങിയിട്ടില്ല. അവർക്ക് ഒരിക്കൽ പോലും ദേശീയഗാനമില്ലാതെ പുസ്തകങ്ങൾ മടക്കി വയ്ക്കേണ്ടി വന്നിട്ടില്ല. പേരാമ്പ്ര എ.​യു.​പി​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാണ് ഈ സന്തോഷങ്ങൾ ഇപ്പോഴും അനുഭവിച്ചു വരുന്നത്.

Also Read:ഇന്ന് മുതൽ ഹാൾമാർക്കിംഗ് നിർബന്ധം: സ്വർണം വിൽക്കുന്നവർക്ക് നിബന്ധനകളുമായി കേന്ദ്രസർക്കാർ

നി​ത്യ​വും സ്കൂ​ള്‍ ബെ​ല്ലി​​ന്‍റെ മു​ഴ​ക്കം അ​വ​രു​ടെ വെ​ര്‍​ച്വ​ല്‍ ക്ലാ​സ് മു​റി​ക​ളി​ല്‍ കേ​ള്‍​ക്കും. രാ​വി​ലെ 9.45 ന് ​ലോ​ങ്​​ബെ​ല്‍ മു​ഴ​ങ്ങും. 9.55 ന് ​സെ​ക്ക​ന്‍​ഡ്​ ബെ​ല്ലും 9.58 ന് ​പ്ര​ഭാ​ത​പ്രാ​ര്‍​ഥ​ന​യും ക​ഴി​ഞ്ഞ് 10 മ​ണി​ക്ക് ക്ലാ​സ് തു​ട​ങ്ങാ​നു​ള്ള ബെ​ല്‍ മു​ഴ​ങ്ങും. കൃ​ത്യം ഒ​രു​മ​ണി​ക്ക് ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു​ള്ള ബെ​ല്ലും ര​ണ്ടു മ​ണി​ക്ക് ക്ലാ​സ് ആ​രം​ഭി​ക്കാ​നു​ള്ള ബെ​ല്ലും മു​ഴ​ങ്ങും. വൈ​കീ​ട്ട് 3.58ന് ​ദേ​ശീ​യ​ഗാ​നം. നാ​ലു മ​ണി​ക്ക് ക്ലാ​സ് അ​വ​സാ​നി​ക്കു​ന്ന ലോ​ങ്​​ബെ​ല്‍.

അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും ഉ​ള്‍​പ്പെ​ട്ട ‘എ​​ന്‍റെ പേ​രാ​മ്പ്ര എ.​യു.​പി.​സ്കൂ​ള്‍’ എ​ന്ന പേ​രി​ല്‍ രൂ​പ​വ​ത്​​ക​രി​ച്ച ര​ണ്ട് വാ​ട്സ്‌ആ​പ്​ ഗ്രൂ​പ്പു​ക​ളി​ലൂ​ടെ​യാ​ണ് പേ​രാ​മ്പ്ര എ.​യു.​പി.​സ്കൂ​ളി​ല്‍ വ്യ​ത്യ​സ്ത​മാ​യ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​ത്. സ്കൂ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കാ​ല​ത്ത് റെ​ക്കോ​ഡ് ചെ​യ്തു​വെ​ച്ച ദേ​ശീ​യ​ഗാ​ന​വും, പ്ര​ഭാ​ത​പ്രാ​ര്‍​ഥ​ന​യും, ബെ​ല്‍ ശ​ബ്​​ദ​വും കൃ​ത്യ​സ​മ​യ​ത്ത് വാ​ട്സ്‌ആ​പ്​ ഗ്രൂ​പ്പു​ക​ളി​ല്‍ പോ​സ്​​റ്റ്​ ചെ​യ്യും. അ​ധ്യാ​പ​ക​ര്‍​ക്കും പി.​ടി.​എ അം​ഗ​ങ്ങ​ള്‍​ക്കും ഓ​രോ ദി​വ​സ​ത്തെ ചു​മ​ത​ല ന​ല്‍​കി​യി​രി​ക്കു​ന്നു. വീ​ടു​ക​ളി​ല്‍ സ്കൂ​ള്‍ അ​ന്ത​രീ​ക്ഷം ഗൃ​ഹാ​തു​ര​ത​യോ​ടെ അ​നു​ഭ​വി​ക്കാ​ന്‍ ക​ഴി​യു​ന്ന സ​ന്തോ​ഷ​ത്തി​ലാ​ണ് പേരാമ്പ്രയിലെ വി​ദ്യാ​ര്‍​ഥി​ക​ള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button