CinemaLatest NewsNewsIndia

എന്റെ ഡ്രൈവർ ഇനി ജോലിക്ക് വരില്ലെന്നാണ് പറയുന്നത്: അനുപം ഖേറിന്റെ ട്വീറ്റ് കുത്തിപൊക്കി മഹാരാഷ്ട്ര മുഖ്യമന്ത്രി

മുംബൈ: രാജ്യത്ത് ഇന്ധന വില വർദ്ധിക്കുന്ന സാഹചര്യത്തിൽ ബോളിവുഡ് താരം അനുപം ഖേറിന്റെ ട്വീറ്റ് കുത്തിപ്പൊക്കി മഹാരാഷ്ട്ര മുഖ്യമന്ത്രി യഷോമതി താക്കൂർ. പെട്രോൾ വില സർക്കാരിനെ ബാധിക്കുന്നില്ല, പക്ഷെ തന്നെ ബാധിക്കുന്നുണ്ട് എന്ന് 2010ൽ പങ്കുവെച്ച ട്വീറ്റാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി റീട്വീറ്റ് ചെയ്തിരിക്കുന്നത്.

‘എന്റെ ഡ്രൈവർ ഇനി ജോലിക്ക് വരില്ലെന്നാണ് എന്നോട് പറയുന്നത്. കാരണം ചോദിച്ചപ്പോൾ, പെട്രോൾ വില വർദ്ധനവ് സർക്കാരിനെ ബാധിക്കിന്നില്ല. പക്ഷെ എന്നെ ബാധിക്കുന്നു’ എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

നിലവിൽ പെട്രോൾ വില 100 കടന്നാൽ താൻ പോലും അനുപം ഖേറിന്റെ ഡ്രൈവറെ ഓർത്ത് വിഷമത്തിലാണ് എന്ന് കളിയാക്കിയാണ് മന്ത്രി ട്വീറ്റ് പങ്കുവെച്ചിരിക്കുന്നത്. പെട്രോൾ വില വർദ്ധിക്കുന്നതിനെതിരെ പ്രതികരിക്കാത്തതിനാൽ അമിതാഭ് ബച്ചൻ അടക്കമുള്ള താരങ്ങളെ മഹാരാഷ്ട്ര കോൺഗ്രസ് പ്രസിഡന്റ് നാനാ പട്ടേൽ വിമർശിച്ചിരുന്നു.

Read Also:- കോപ അമേരിക്ക: അർജന്റീന ചിലി മത്സരം സമനിലയിൽ

അതേസമയം, മുംബൈയിൽ പെട്രോൾ വില 100 കടന്നു. വിവിധ നഗരങ്ങളിലായി പെട്രോളിന് 29 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. ഈ മാസം എട്ട് തവണയാണ് ഇന്ധന വില കൂട്ടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button