Latest NewsIndia

44 രാഷ്ട്രീയ റൈഫിൾസിന്റെ പുലിക്കുട്ടി ശൗര്യ ചക്ര ഔറംഗസേബ് വീരമൃത്യു വരിച്ചിട്ട് മൂന്ന് വർഷം: ഓർമ്മകളുമായി സോഷ്യൽ മീഡിയ

കൗണ്ടർ റ്റെറർ ഓപ്പറേഷന്റെ വിവരങ്ങൾ ഏറ്റവും രഹസ്യമാണ് എങ്കിലും ഔറംഗസേബിന്റെ വിവരങ്ങൾ എങ്ങനെയോ പുറത്തേക്ക് പോയി. അതോടെ ഔറംഗസേബിന് ഭീഷണികൾ വന്ന് തുടങ്ങി.

ശ്രീനഗർ:  വീര യോദ്ധാവിന് അശ്രുപുഷ്പങ്ങൾ നേർന്നു സോഷ്യൽ മീഡിയ.
A++ കാറ്റഗറി ജിഹാദി ഭീകരവാദി ഹിസ്ബുൾ മുജാഹിദീൻ കമാണ്ടർ ആയ സമീർ ടൈഗറിനെ കൊന്ന കുപ്രസിദ്ധ ഓപ്പറേഷനിൽ ഹീറോ ആയ മേജർ രോഹിത് ശുക്ലയുടെ ബഡ്ഢി പെയർ ആയിരുന്നു റൈഫിൾ മാൻ ഔറംഗസേബ്. ( ഓപ്പറേഷനിൽ പങ്കെടുക്കുമ്പോൾ 2 പേരുള്ള ഗ്രൂപ്പ് ആണ് ഫയർ – കവർ ചെയ്തു പോകുന്നത്. ആ രണ്ടു പേർക്ക് പറയുന്ന പേരാണ് ബഡ്ഢി പെയർ).

സമീർ ടൈഗർ എന്ന ഭീകരവാദി എത്രത്തോളം ജിഹാദികൾക്ക് പ്രിയപ്പെട്ടവൻ ആയിരുന്നു , രാജ്യത്തിനു എത്രത്തോളം അപകടകാരി ആയിരുന്നു എന്ന് സൈന്യത്തിന് നല്ലത് പോലെ അറിയാമായിരുന്നു. അതിനാൽ ആണ് 50 ൽ അധികം ഓപ്പറേഷൻ ലീഡ് ചെയ്ത രോഹിത് ശുക്ലയെ തന്നെ സമീറിനെ തീർക്കാൻ ഉള്ള മിഷനിൽ പോസ്റ്റ് ചെയ്തത് . 2 എൻകൗണ്ടറിൽ നിന്നും സമീർ കഷ്ടിച്ചു രോഹിതിന്റെ കയ്യിൽ നിന്നും രക്ഷപ്പെട്ടിരുന്നു. അതിന് ശേഷം സമീർ രോഹിത് ശുക്ലയെ വെല്ലുവിളിച്ചു കൊണ്ട് ഒരു വീഡിയോ സന്ദേശം ഇറക്കി.

‘രോഹിത് ശുക്ല, നീ അമ്മയുടെ മുലപ്പാൽ കുടിച്ചവൻ ആണെങ്കിൽ എന്നോട് നേരിട്ട് നേർക്ക് നേർ മുട്ടാൻ വാടാ… ഞാൻ നിന്നെ കാത്തിരിക്കും. ‘
ഈ വീഡിയോ പുറത്തു വന്നു 24 മണിക്കൂറിനുള്ളിൽ തന്നെ മേജർ രോഹിത് ശുക്ലയും ഔറംഗസേബും ഉൾപ്പെട്ട RR ന്റെ സ്‌പെഷ്യൽ ടീം സമീർ ടൈഗറിന്റെ തലയോട്ടിയിൽ M4 കാർബൈൻ ബുള്ളറ്റുകൾ കയറ്റി ഇറക്കി. 2 ബുള്ളറ്റ് രോഹിത്തിനും കിട്ടി എങ്കിലും രോഹിത്തിനെ മരണത്തിൽ നിന്നും അദ്‌ഭുതകരമായി എൻകൗണ്ടറിന് ഇടയിൽ നിന്നും റിക്കവർ ചെയ്‌തു പുറത്തേക്ക് കൊണ്ടു വന്നത് ആയാളുടെ ബഡി ഔറംഗസേബിന്റെ അസാധാരണ റിഫ്ളക്‌സ് ആയിരുന്നു.

കൗണ്ടർ റ്റെറർ ഓപ്പറേഷന്റെ വിവരങ്ങൾ ഏറ്റവും രഹസ്യമാണ് എങ്കിലും ഔറംഗസേബിന്റെ വിവരങ്ങൾ എങ്ങനെയോ പുറത്തേക്ക് പോയി. അതോടെ ഔറംഗസേബിന് ഭീഷണികൾ വന്ന് തുടങ്ങി.
ഈദ് ആഘോഷിക്കാൻ രജൗറിയിലെ വീട്ടിലേക്ക് ലീവിന് പോയ ഔറംഗസേബിനെ കാണാതെ ആവുന്നു. പിന്നെ കാണുന്നത് അയാളെ അതിക്രൂരമായി പീഡിപ്പിച്ചു ഇഞ്ചിഞ്ചായി കൊല്ലുന്ന ഹിസ്ബുൾ പുറത്തു വിട്ട വീഡിയോ ആണ്.

പിന്നീട് പുൽവാമയിൽ നിന്നും പീഡിപ്പിക്കപ്പെട്ട നിലയിൽ ബുള്ളറ്റുകൾ കൊണ്ടു നിറച്ച ഔറംഗസേബിന്റെ മൃതദേഹം കണ്ടെത്തി. അത്രക്ക് പക ആയിരുന്നു ജിഹാദികൾക്ക് വീരനായ ആ മുസ്ലിം ചെറുപ്പക്കാരനോട്. ഒരു ഓപ്പറേഷനിൽ തീവ്രവാദികളുടെ സകല പ്രതീക്ഷകളും ഇല്ലാതെ ആക്കിയ ഒരാൾ.

തൊട്ടടുത്ത വർഷം 2019 ൽ റൈഫിൾ മാൻ ഔറംഗസേബിന്റെ 2 സഹോദരന്മാർ ഇന്ത്യൻ സൈന്യത്തിന്റെ കുപ്പായം അണിഞ്ഞു. മുഹമ്മദ് താരിഖും മുഹമ്മദ് ഷബീറും. മൂത്ത ജേഷ്ഠൻ മുഹമ്മദ് കാസിമും സൈന്യത്തിൽ ആണ്.

ജൂണില്‍ ഈദ് ആഘോഷങ്ങള്‍ക്കായി വീട്ടിലേക്ക് പോകുന്നതിനിടെയാണ് കരസേനയില്‍ റൈഫിള്‍മാനായിരുന്ന ഔറംഗസേബിനെ ഭീകരര്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. മരണാനന്തരബഹുമതിയായി ശൗര്യ ചക്ര ബഹുമതി നല്‍കി രാജ്യം ഔറംഗസേബിനെ ആദരിച്ചിരുന്നു.
‘എന്റെ മകന്റെ വീരമരണത്തിന് എന്റെ മക്കൾ തന്നെ ജിഹാദി ഭീകരരോട് പകരം ചോദിക്കും എന്നു ഞാൻ പ്രതിരോധ മന്ത്രിയോട് വാക്ക് പറഞ്ഞത് ഇന്ന് യാഥാർഥ്യം ആവുകയാണ്’. അച്ഛൻ മുഹമ്മദ് ഹനീഫ് പറഞ്ഞു.

മുഹമ്മദ് ഹനീഫും ഇന്ത്യൻ ആർമ്മിയുടെ ലൈറ്റ് ഇന്ഫന്ററി വിഭാഗത്തിൽ സൈനികൻ ആയിരുന്നു. കശ്‌മീരിൽ ഇത് പോലെ ഈ നാടിന് വേണ്ടി സർവ്വസ്വവും സമർപ്പിക്കാൻ ഒരു മടിയും ഇല്ലാത്ത സമർപ്പണ ഭാവമുള്ള ഒരുപാട് മുസ്ലിം സഹോദരങ്ങളും ഉണ്ട്. ഔറംഗസേബിനെയും കുടുംബത്തെയും പോലെ.
ആ വീരയോദ്ധാവിന് ഭാരതാംബയുടെ ചരണത്തിൽ മോക്ഷം ലഭിക്കട്ടെ.

written by viswa 

shortlink

Related Articles

Post Your Comments

Related Articles


Back to top button