COVID 19Latest NewsNewsIndiaInternational

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുന്നിൽ, ലോകത്തിലെ ഏറ്റവും ഉദാരമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും: ഡബ്ല്യുജി‌ഐ പറയുന്നു

ഇന്ത്യ ഇപ്പോൾ കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഇടപെടുന്നുവെന്ന് റിപ്പോർട്ട്.

ന്യൂഡൽഹി: വേൾഡ് ഗിവിംഗ് ഇൻഡെക്സിന്റെ (ഡബ്ല്യുജി‌ഐ) ഏറ്റവും പുതിയ കണക്കുകളനുസരിച്ച് 2021 ൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഇടപെട്ട് ലോകത്തെ ഏറ്റവും ഉദാരമായ രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് ഇന്ത്യ. ലോകത്തെ ഏറ്റവും ഉദാരമായ 20 രാജ്യങ്ങളുടെ പട്ടികയാണ് ഡബ്ല്യുജി‌ഐ പുറത്തുവിട്ടിരിക്കുന്നത്. പട്ടികയിൽ 14 ആം സ്ഥാനത്താണ് ഇന്ത്യയുള്ളത്. പത്ത് വർഷത്തെ ആഗോള റാങ്കിൽ ഇന്ത്യ 82 ആം സ്ഥാനത്തായിരുന്നു.

കോവിഡ് പകർച്ചവ്യാധി സമയത്ത് ലോകമെമ്പാടുമുള്ള കമ്മ്യൂണിറ്റികൾ സഹ പൗരന്മാരെ സഹായിക്കുന്നതിനായി അണിനിരന്നു. ഇന്ത്യ മറ്റ് രാജ്യങ്ങളെയും സഹായിച്ചു. കോവിഡ് വാക്സിനുകൾ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയച്ചു. പ്രതിസന്ധി ഘട്ടത്തിൽ മറ്റ് രാജ്യങ്ങൾക്ക് ഇന്ത്യ സഹായമായി നിലയുറപ്പിച്ചു. ഇതിന്റെ ഫലമായി 2009 ന് ശേഷം ഏറ്റവും അധികം ‘അപരിചിതരെ സഹായിച്ച’ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും സ്ഥാനം പിടിച്ചു. 61 ശതമാനം ഇന്ത്യക്കാരും കഴിഞ്ഞ വർഷം അപരിചിതരെ സഹായിച്ചു.

Also Read:ഭര്‍ത്താവിനെ ഉപേക്ഷിച്ച് മറ്റൊരാള്‍ക്കൊപ്പം പോയതിന് യുവതിയെ നഗ്നയാക്കി നടത്തിച്ച് ഗ്രാമവാസികളുടെ ക്രൂരത: സംഭവം ഇങ്ങനെ

കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് നിരവധി പാശ്ചാത്യ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥ സൂചിക താഴേക്ക് പതിച്ചതായി വേൾഡ് ഗിവിംഗ് ഇൻഡെക്സ് റിപ്പോർട്ട് ചെയ്യുന്നു. ലോക്ക്ഡൗൺ കാര്യമായി ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷങ്ങളിൽ പട്ടികയിൽ മുൻനിരയിൽ തന്നെയുണ്ടായിരുന്ന യു‌എസ്‌എ, കാനഡ, അയർലൻഡ്, യുകെ, നെതർലാൻഡ്‌സ് എന്നീ രാജ്യങ്ങളെല്ലാം പട്ടികയിൽ താഴേക്ക് പോയി. കോവിഡ് ലോക്ക്ഡൗൺ ഓരോ രാജ്യങ്ങളെയും എത്രത്തോളം ബാധിച്ചുവെന്നതിന്റെ ഏറ്റവും വലിയ തെളിവാണിതെന്ന് വേൾഡ് ഗിവിംഗ് ഇൻഡെക്സ് ചൂണ്ടിക്കാട്ടുന്നു.

നൈജീരിയ, ഘാന, ഉഗാണ്ട, കൊസോവോ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ റാങ്കിംഗിൽ മുന്നേറുകയും ആദ്യ പത്തിൽ ഇടം നേടുകയും ചെയ്തു. മറ്റ് രാജ്യങ്ങളുടെ ആപേക്ഷിക ഇടിവാണ് അവരുടെ ഉയർച്ചയ്ക്ക് കാരണമാകുന്നതെന്നാണ് സൂചന. ഇന്തോനേഷ്യ ഒന്നാം സ്ഥാനത്തും കെനിയ രണ്ടാം സ്ഥാനത്തും തുടരുന്നു. നാല് ആഫ്രിക്കൻ രാജ്യങ്ങൾ മൂന്നെണ്ണം (നൈജീരിയ, ഘാന, ഉഗാണ്ട) ആദ്യമായി ആദ്യ പത്തിൽ ഇടം നേടി. സാധാരണയായി ആദ്യ പത്തിൽ ഇടം നേടുന്ന മിക്ക പാശ്ചാത്യ രാജ്യങ്ങളും റാങ്കിംഗിൽ വളരെ താഴെയാണ്.

Also Read:കർണാടകയിൽ നിന്ന് മദ്യം ഒഴുകുന്നു: ചാരായവാറ്റ് വ്യാപകമാക്കി കേരളം

ഇന്ത്യയിലെ പുരോഗതി എല്ലാ പ്രായക്കാർക്കും പുരുഷന്മാർക്കും സ്ത്രീകൾക്കുമിടയിലാണുള്ളത്. 61% ഇന്ത്യക്കാരും അപരിചിതരെ സഹായിച്ചു. 34% ആളുകൾ സന്നദ്ധപ്രവർത്തകറായി മാറി. 36% പേർ മാറ്റ് രാജ്യങ്ങൾക്കായി പണം സംഭാവന ചെയ്തു. ഇന്ത്യയുടെ പ്രകടനത്തെക്കുറിച്ച് ഇൻ‌ഡെക്‌സ് പ്രശംസിച്ചു. ‘ഇന്ത്യ കടുത്ത കോവിഡ് തരംഗത്തിനു കീഴിലുള്ളപ്പോഴാണ് ഈ റിപ്പോർട്ട് വരുന്നത്. ഇന്ഡക്സില് ഇന്ത്യ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് അഭിനന്ദനീയമാണ്. വിവിധ കാരണങ്ങളാൽ – പ്രത്യേകിച്ച് കോവിഡ് റിലീഫിനായി ആളുകൾ പണവും സമയവും ഉദാരമായി സംഭാവന ചെയ്യുന്നുവെന്നത് കാണുമ്പോൾ വളരെയധികം പ്രതീക്ഷകൾ നൽകുന്നു’.- സി‌എ‌എഫ് ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് മീനാക്ഷി ബാത്ര പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button