Latest NewsKeralaNewsIndia

നിമിഷ ഫാത്തിമ സിറിയയിൽ പോയപ്പോൾ അമ്മ ബിന്ദു ഫാഷൻ പരേഡ് നടത്തുകയായിരുന്നു, കുറിപ്പ്: ചിത്രങ്ങൾ വൈറലാകുന്നു

തിരുവനന്തപുരം: ഭീകര പ്രവർത്തനങ്ങൾക്കായി ഇന്ത്യ വിട്ടുപോയി ഐ.എസിൽ ചേർന്ന നാല് യുവതികളെയും ഇന്ത്യയിൽ പ്രവേശിപ്പിക്കില്ലെന്ന റിപ്പോർട്ട് വന്നതോടെ മകൾ നിമിഷ ഫാത്തിമയെ രാജ്യത്തേക്ക് മടക്കി കൊണ്ടുവരണമെന്ന ആവശ്യവുമായി അമ്മ ബിന്ദു രംഗത്തുണ്ട്. എന്നാൽ, ഒരു വർഷം മുൻപുള്ള ബിന്ദുവിന്റെ ചില ഫാഷൻ ‘ഭ്രമം’ത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. 2016 മുതൽ മകളെ കാണാതെ ലിറ്റർ കണക്കിന് കണ്ണീര് ദിവസവും കുടിച്ചു കൊണ്ടിരുന്ന ഈ പാവം അമ്മ ഫാഷൻ ഷോയ്ക്ക് വേഷമിട്ടത് 2019 ലാണെന്ന് പദ്മജ എസ്‌ മേനോൻ ഫേസ്ബുക്കിലെഴുതി. പദ്മജയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

മോള് നിമിഷ ഫാത്തിമ ആടിനെ മേയ്ക്കാൻ സിറിയയിൽ പോയ സമയം അമ്മ ബിന്ദു ഇവിടെ ഫാഷൻ ഷോയിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങൾ ആണിത്. സ്വന്തം മകൾ മതം മാറി ജിഹാദുണ്ടാക്കാൻ തീവ്രവാദിനി ആയി നാട് വിട്ടതിൻ്റെ മാനസിക സംഘർഷത്തിൽ നിന്ന് ആശ്വാസം നേടാൻ ഫാഷൻ ഷോകളിൽ സന്തോഷത്തോടെ പങ്കെടുക്കുന്നത് വളരെ നല്ലതാണ് എന്ന് ബിന്ദു. ബിന്ദുവിന്റെ മാനസികോല്ലാസത്തിനായി ഇന്ത്യൻ നിയമം അനുശാസിക്കുന്നതെന്തും ചെയ്യാം. അതിനാർക്കും അഭിപ്രായ വ്യത്യാസമില്ല. ആടുമേക്കാൻ സിറിയയിലും, മനുഷ്യനെ കൊല്ലാൻ അഫ്ഗാനിസ്ഥാനിലും കറങ്ങി നടക്കാനായി ഇന്ത്യൻ പാസ്സ്പോർട്ടും കത്തിച്ചാണ് മകൾ രാജ്യം വിട്ടത്. 2016 മുതൽ മകളെ കാണാതെ ലിറ്റർ കണക്കിന് കണ്ണീര് ദിവസവും കുടിച്ചു കൊണ്ടിരുന്ന ഈ പാവം അമ്മ ഫാഷൻ ഷോയ്ക്ക് വേഷമിട്ടത് 2019 ൽ . ഈ വൈരുധ്യാത്മക ഭൗതികവാദം വെള്ളം തൊടാതെ വിഴുങ്ങാൻ കുറെ മാധ്യമങ്ങളും. ഇത്തവണത്തെ ബെസ്റ്റ് അഭിനേത്രിക്കുള്ള അവാർഡ് ഈ പാവം അമ്മയ്ക്ക് നൽകണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button