KeralaCinemaMollywoodLatest NewsNewsEntertainment

‘അപ്പപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവൾ- പാർവതി’: ഷമ്മി തിലകന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

മീ ടൂ ആരോപണ വിധേയനായ റാപ്പര്‍ വേടന്‍ നടത്തിയ ക്ഷമാപണ പോസ്റ്റ് കഴിഞ്ഞ ദിവസമാണ് നടി ലൈക്ക് ചെയ്തത്.

കൊച്ചി: മീ ടൂ ആരോപണത്തിൽ കുടുങ്ങിയ റാപ്പർ വേടന്റെ മാപ്പപേക്ഷ നടി പാർവതി തിരുവോത്ത് ലൈക്ക് ചെയ്ത സംഭവം വിവാദമാകുന്നതോടെ നടൻ ഷമ്മി തിലകന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ. അമ്മയുടെ ആസ്ഥാനമന്ദിര ഉദ്ഘാടന ചടങ്ങിൽ വനിതാ അം​ഗങ്ങൾക്ക് ഇരിപ്പിടം നൽകാത്തതുമായി ബന്ധപ്പെട്ട് നടി പാർവതി തിരുവോത്ത് വിമർശനമുന്നയിച്ചപ്പോൾ നടിയെ പിന്തുണച്ച് രംഗത്തെത്തിയ ആൾ ആയിരുന്നു ഷമ്മി തിലകൻ. അപ്പപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവളാണ് പാർവതിയെന്നായിരുന്നു അന്ന് ഷമ്മി തിലകൻ ഫേസ്‌ബുക്കിൽ കുറിച്ചത്.

Also Read:രോഗബാധിതരുടെ എണ്ണത്തിൽ കുറവ്: രാജ്യത്ത് പുതുതായി രോഗം ബാധിച്ചവരുടെ കണക്കുകൾ

എന്നാൽ, വേടന്റെ പോസ്റ്റ് ലൈക്ക് ചെയ്യുകയും നിമിഷ നേരം കൊണ്ട് അത് പിൻവലിച്ച് മാപ്പ് പറയുകയും ചെയ്ത പാർവതി തിരുവോത്തിന്റെ ഇരട്ടത്താപ്പിന്റെ പുതിയ മുഖമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നു. ‘സർ, അലൻസിയർ, വിനായകൻ, സ്റ്റെഫി സേവ്യർ, വിധു വിൻസെന്റ് വിഷയങ്ങളിൽ ഒക്കേ ബഹുമാനപ്പെട്ട പാർവതി മാഡം കണ്ട അപ്പൻ ഏതാണെന്നു ഒന്ന് പറയാമോ? വേടൻ പുതിയത്’ എന്നാണു ഷമ്മി തിലകന്റെ പോസ്റ്റിൽ ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.

മീ ടൂ ആരോപണ വിധേയനായ റാപ്പര്‍ വേടന്‍ നടത്തിയ ക്ഷമാപണ പോസ്റ്റ് കഴിഞ്ഞ ദിവസമാണ് നടി ലൈക്ക് ചെയ്തത്. സംഭവം വിവാദമായതോടെ നടി വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. സ്വന്തം തെറ്റാണെന്ന് അംഗീകരിക്കാന്‍ പോലും തയ്യാറാകാത്ത നിരവധി പുരുഷന്മാരുണ്ടെന്ന ചിന്തയിലാണ് വേടന്റെ പോസ്റ്റ് ലൈക്ക് ചെയ്തതെന്നായിരുന്നു നടിയുടെ ന്യായീകരണം. അതിജീവിച്ചവര്‍ക്കൊപ്പം മാത്രമേ താന്‍ നിലകൊള്ളൂവെന്നും പാര്‍വതി വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button