Latest NewsKeralaNattuvarthaNews

പത്ത് വര്‍ഷക്കാലം ഒരു സ്ത്രീയെ ബന്ധനത്തിലാക്കിയ റഹ്മാന്റെ രീതി അംഗീകരിക്കാൻ കഴിയില്ലെന്ന് വനിതാ കമ്മീഷൻ

പ്രണയിനിയോ ഭാര്യയോ ആയിക്കോട്ടെ പക്ഷേ റഹ്മാന്റെ ഈ രീതിയെ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല

പാലക്കാട്: പത്ത് വര്‍ഷം യുവതിയെ സ്വന്തം മുറിയിൽ ഒളിവില്‍ പാര്‍പ്പിച്ച സംഭവത്തെ മഹത്വവത്ക്കരിക്കാൻ ശ്രമിക്കുന്നതിനെതിരെ വനിതാ കമ്മീഷൻ. പ്രണയിനിയോ ഭാര്യയോ ആയിക്കോട്ടെ പക്ഷേ റഹ്മാന്റെ ഈ രീതിയെ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നാണ് വനിതാ കമ്മീഷന്‍ അഭിപ്രായപ്പെട്ടത്. റഹ്മാനെയും സജിതയെയും കണ്ടു സംസാരിച്ചതിന് ശേഷമായിരുന്നു വനിതാ കമ്മീഷൻ ഈ അഭിപ്രായങ്ങൾ മാധ്യമങ്ങളോട് പങ്കുവച്ചത്.

Also Read:നേർക്ക് നേരെ പോരാടാൻ ശേഷിയില്ല, സിപിഎം ബിജെപിക്കെതിരെ ഒളിയുദ്ധം നടത്തുന്നു: കുമ്മനം രാജശേഖരൻ

‘പ്രയാസങ്ങളെന്തെങ്കിലും ഉണ്ടെന്ന് അവര്‍ സമ്മതിക്കുന്നില്ല.സന്തുഷ്തരാണെന്നാണ് പറയുന്നത്. പത്ത് വര്‍ഷക്കാലം ഒരു സ്ത്രീയെ ബന്ധനത്തില്‍ ആക്കുകയാണ് ചെയ്തത്. കുടുസുമുറിയില്‍ 10 കൊല്ലം സുരക്ഷിതമായി ഇരുന്നു എന്നത് അംഗീകരിക്കാനാകില്ല. സമൂഹത്തില്‍ തെറ്റായ മാതൃകകള്‍ ഉണ്ടാകാന്‍ പാടില്ലെന്നും’ വനിതാ കമ്മീഷൻ കൂട്ടിച്ചേര്‍ത്തു.

‘പെണ്‍കുട്ടിയെ കാണാതായെന്ന പരാതിയില്‍ പൊലീസ് വേണ്ടത്ര ഇടപെട്ടില്ല. പൊലീസ് കുറച്ചു കൂടി ജാഗ്രത കാണിക്കേണ്ടിയിരുന്നു. പ്രയാസങ്ങളുണ്ടെന്ന് റഹ്മാനും സജിതയും സമ്മതിക്കുന്നില്ല. ഇനിയുള്ള ജീവിതം സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കണമെന്നാണ്’ ഇരുവരും പറയുന്നതെന്നും ജോസഫൈന്‍ വിശദീകരിച്ചു.

സാമ്പത്തിക പരാധീനതയും വീട്ടുകാരുടെ എതിര്‍പ്പും കാരണമാണ് ഒളിച്ചു കഴിഞ്ഞത് എന്നാണ് കമ്മീഷന് മുന്നില്‍ രണ്ടുപേരും നല്‍കിയ മൊഴിയെന്ന് കമ്മീഷന്‍ അംഗം ഷിജി ശിവജി പറഞ്ഞു. ‘പൊതു സമൂഹത്തിന്റെ ആശങ്ക കമ്മീഷനുമുണ്ട്. ആ അടിസ്ഥാനത്തിലാണ് വന്നത്. റഹ്മാന്‍ സജിത എന്നിവരുമായും സംസാരിച്ചു. പ്രണയിക്കാം ഒരുമിച്ച്‌ ജീവിക്കാം. പക്ഷേ റഹ്മാന്‍ തെരഞ്ഞെടുത്ത രീതിയാണ് പ്രശ്നം. ഈ രീതി ശരിയായില്ല. അവര്‍ തിരഞ്ഞെടുത്ത രീതിയെ മഹത്വവത്ക്കരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല. പ്രണയിനിയോ ഭാര്യയോ ആയിക്കോട്ടെ പക്ഷേ ഈ രീതിയെ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നും’ കമ്മീഷന്‍ അംഗം ഷിജി ശിവജി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button