KeralaNattuvarthaLatest NewsNews

വെള്ള തോർത്തും ബനിയനുമിട്ട് പെട്രോൾ പമ്പിൽ ഒറ്റക്കാലിൽ നിന്ന് യുവാവിന്റെ പ്രതിഷേധം

തിരുവനന്തപുരം: കുതിച്ചുയരുന്ന ഇന്ധന വിലയിൽ പ്രതിഷേധിച്ച് പെട്രോൾ പമ്പിന് മുൻപിൽ യുവാവിന്റെ വേറിട്ട ഒറ്റയാൾ സമരം. തിരുവനന്തപുരത്ത് സ്റ്റാച്ച്വുവിലെ പെട്രോള്‍ പമ്പില്‍ ഒറ്റക്കാലിൽ നിന്നുകൊണ്ടായിരുന്നു മീനാങ്കൾ സ്വദേശി അജു കെ മധുവിന്റെ പ്രതിഷേധം. നഗരത്തിലെ ഡ്രൈനേജ് പ്രശ്നത്തിൽ റോഡിൽ പായ് വിരിച്ച് കിടന്നും, മേയർ ആര്യ രാജേന്ദ്രനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചും സാമൂഹ്യമാധ്യമങ്ങളിൽ മുൻപും തരംഗമായിരുന്നു അജു കെ മധു. ഇദ്ദേഹത്തിന്റെ പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് തമ്പാനൂർ ഡ്രൈനേജ് പ്രശ്നത്തിൽ പരിഹാരം കാണാൻ മേയർ തീരുമാനിച്ചത്.

Also Read:ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുന്നിൽ, ലോകത്തിലെ ഏറ്റവും ഉദാരമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും: ഡബ്ല്യുജി‌ഐ പറയുന്നു

പെട്രോൾ വില കുതിച്ചുയരുന്നതിനെതിരെ വ്യത്യസ്ത സമരവുമായി പലരും രംഗത്തു വരുന്നുണ്ട്. അതേസമയം സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുകയാണ്. തിങ്കളാഴ്ച ഇന്ധന വില കൂട്ടിയിരുന്നു. വിവിധ നഗരങ്ങളിലായി പെട്രോളിന് 29 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. ഈ മാസം എട്ട് തവണയാണ് ഇന്ധന വില കൂട്ടുന്നത്. 8 തവണയായി പെട്രോളിന് 2 രൂപ 21 പൈസയും ഡീസലിന് 2 രൂപ 36 പൈസയുമാണ് ഉയർന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button